വിവാഹവുമായി ബന്ധപ്പെട്ടു നടത്തിവന്നിരുന്ന വിനോദപരമായ പാട്ട്. തെക്കന്‍ കേരളത്തിലാണ് പ്രചാരത്തിലിരുന്നത്. കല്യാണ് കഴിഞ്ഞ് വധൂഗൃഹത്തില്‍ത്തന്നെ നാലുദിവസം കഴിയണമെന്ന നിയമം ചില സമുദായങ്ങള്‍ക്കുണ്ടായിരുന്നു. ആ ദിനങ്ങളില്‍ ഗാര്‍ഹികോത്സവത്തിന്റെ പ്രതീതിയുളവാക്കും. കൊട്ടും പാട്ടും സദ്യയും നടക്കും. വധൂവരന്മാരെ കളിയാക്കുന്ന ഭാഗങ്ങളും പാട്ടിലുണ്ടാകും. അടിച്ചുതളിപ്പാട്ട് എന്നത്രെ അതിനു പേര്‍.