ഇങ്ങനെയുള്ള വൃത്തങ്ങള്‍ ഉപയോഗിക്കുമ്പോഴും പദഘടന, ഈണം, സ്വരഭേദങ്ങള്‍ എന്നിവയിലൂടെ നേഴ്‌സറിപ്പാട്ടിന്റെയും നാടോടിപ്പാട്ടിന്റെയും ജനപ്രിയഗാനത്തിന്റെയുമൊക്കെ സ്വഭാവവിശേഷങ്ങളും കവിതയില്‍ സംയോജിപ്പിക്കപെ്പടുന്നു. മോഹനകൃഷ്ണന്‍ കാലടിയുടെ ചില കവിതകള്‍ ഇത്തരത്തില്‍ നേഴ്‌സറിഗാനത്തിന്റെ ഘടന ഓര്‍മ്മിപ്പിക്കുന്നു. പാനയിലുള്ള പന്തു കായ്ക്കുന്ന മരം എന്ന കവിത നോക്കുക.
കുന്നിടിച്ചുനിരത്തുന്ന യന്ത്രമേ,
മണ്ണു മാന്തിയൊഴിക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂവി വിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തു കായ്ക്കും മരമായ് വളര്‍ത്തുവാന്‍.
ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിനെ ഓര്‍മ്മിപ്പിക്കുംവിധം വസ്തുക്കളെ വിന്യസിക്കുന്നതിന് ശ്രീകുമാര്‍ കരിയാട് കാകളിയുടെ താളസാധ്യത പ്രയോജനപെ്പടുത്തുന്നു.
വെട്ടുപോത്തിന്‍ തല, തട്ടത്തില്‍ വെച്ച പൂ
പച്ചയുടുപ്പിട്ട പെണ്‍പാവ, ഗായകന്‍-
വെച്ചുമറന്ന ശ്രുതിപെ്പട്ടി, ഭൂമിയെ-
ച്ചുറ്റിപ്പറന്ന മനുഷ്യച്ചിറകുകള്‍ (ഇന്‍സ്റ്റലേഷന്‍)
താളത്തിന്റെ ചലനവും വസ്തുക്കളുടെ നിശ്ചലതയും തമ്മിലുള്ള ഉരസല്‍ ഈ കവിതയില്‍ വ്യകതമാണലെ്‌ളാ.
ഇതേ വൃത്തങ്ങളില്‍ത്തന്നെ അക്ഷരം കുറച്ചും കൂട്ടിയും വൈചിത്ര്യം സൃഷ്ടിക്കുന്ന ആധുനികകവികളുടെ രീതി പിന്തുടരുന്നവയുമുണ്ട്. അന്‍വര്‍ അലിയുടെ ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷന്‍, അവയവങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ എന്നീ കവിതകള്‍ ഉദാഹരണം. വൃത്തത്തിനാധാരമായ ഗണങ്ങളുടെ മാത്രാസംഖ്യ മാത്രം ഏകകമാക്കുകയും ഓരോ വരിയിലും വേണ്ട ഗണങ്ങള്‍ തുടങ്ങിയ വൃത്തനിയമങ്ങള്‍ അനുസരിക്കുന്നതിനു പകരം അവയെ സ്വതന്ത്രമായി വിന്യസിക്കുകയും ചെയ്യുന്ന മുക്തച്ഛന്ദസ്‌സിന്റെ മാതൃകയിലുള്ള കവിതകളും കാണാം. വി. എം. ഗിരിജ. റഫീക്ക് അഹമ്മദ്, പി. പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, എസ്. ജോസഫ്, അനിത തമ്പി, പി. രാമന്‍, ശ്രീകുമാര്‍ കരിയാട്, എ. സി. ശ്രീഹരി, സി. എസ്. ജയചന്ദ്രന്‍, മോഹനകൃഷ്ണന്‍ കാലടി, പ്രമോദ് കെ. എം. എന്നിവരുടെ കവിതകളില്‍ ഇവയ്ക്ക് ഏറെ ഉദാഹരണങ്ങളുണ്ട്. അത്ര പ്രസിദ്ധമല്‌ളാത്ത ഒരു താളക്രമത്തെ സൗന്ദര്യാത്മകമായി പ്രയോജനപെ്പടുത്തുന്ന റഫീക്ക് അഹമ്മദിന്റെ മത്സ്യം എന്ന കവിത നോക്കുക: