തുറന്ന വായ
എല്‌ളാം പറയുന്നു. (സെബാസ്റ്റ്യന്‍, ഒന്നും സംഭവിക്കാത്തതുപോലെ)
2. വെയില്‍
വെള്ളത്തില്‍ എന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു.
മഞ്ഞ്
ഇലയില്‍നിന്ന്
എന്ന പോലെ
തിരിച്ചു പോവുകയും ചെയ്തു. (വീരാന്‍കുട്ടി, സന്ദര്‍ശനം)
അക്ഷരങ്ങളുടെ ആവര്‍ത്തനമാണ് മറ്റൊരു താളഘടകം.
നിന്റെ കത്തികാണാത്താടി
അരങ്ങു തകര്‍ത്താടി (പി. പി. രാമചന്ദ്രന്‍, ലോപസന്ധി)
എന്ന അക്ഷരാവര്‍ത്തനത്തിന് പ്രാസത്തിനപ്പുറമുള്ള മാനങ്ങളുണ്ടലെ്‌ളാ.
ഓരോ തുള്ളി ചിതയിലേക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ
ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ (അന്‍വര്‍ അലി, ആടിയാടിയലഞ്ഞ മരങ്ങളേ)
എന്നീ വരികള്‍ താളാത്മകമാക്കുന്നതില്‍ അക്ഷരാവര്‍ത്തനത്തിനു വലിയ പങ്കാണുള്ളത്.
ഒരേ അക്ഷരഘടനയുള്ള വാക്കുകളുടെ ആവര്‍ത്തനത്തിലൂടെയും താളം നിര്‍മ്മിക്കപെ്പടുന്നു.
ഉലയിലൂട്ടിയെടുത്തവന്‍
ഉലകത്തിന്നലകും പിടിയും
മാറ്റാനുറച്ചിറങ്ങിയവന്‍

ഇല മുറിക്കാനോ
കറി നുറുക്കാനോ
അടയ്ക്ക വെട്ടാനോ
കള്ളു ചെത്താനോ പോയില്‌ള. (പി. പി. രാമചന്ദ്രന്‍, കത്തി)
സമാനതയുള്ള വാക്കുകളുടെ താളാത്മകമായ സമാന്തരവിന്യാസവും ചില കവിതകളില്‍ കാണാം.
പഴയ നിയമോം പുതിയ നിയമോം
സീതപ്പാറയും ലക്ഷ്മണന്‍ഗുഹയും
കതറു തുണിയും ചെന്തുണിയും
മച്ചാനെ മന്നാന്‍ മാത്രമാക്കി (എം. ബി. മനോജ്, നീ അറിയുക)
ഇത്തരത്തില്‍ സമാന്തരമായി വരികള്‍ വിന്യസിക്കുന്നതിന് ഉദാഹരണം:
ഒരുടല്‍ കിഴക്കോട്ടോടുന്നു
ഒരുടല്‍ പടിഞ്ഞാട്ടോടുന്നു.
കുറേ ഉടലുകള്‍ തെക്കോട്ടു നടക്കുന്നു
കുറേ ഉടലുകള്‍ വടക്കോട്ടു നടക്കുന്നു (വിഷ്ണുപ്രസാദ്, ഉടലെഴുത്ത്)
അയഞ്ഞ താളഘടന നിലനിര്‍ത്തിക്കൊണ്ട് ഈ രീതികള്‍ പലതും ചേര്‍ത്തുവച്ച രൂപശില്പമാണ് എം. ആര്‍. രേണുകുമാറിന്റെ അനന്യം എന്ന കവിതയ്ക്കുള്ളത്.