ആധുനികതാപ്രസ്ഥാനത്തിന്റെ സങ്കീര്‍ണ്ണസ്വരൂപത്തെ അഭിസംബോധനചെയ്യുന്നതില്‍ പുരോഗമനസാഹിത്യം പരാജയപെ്പടാനുള്ള കാരണവും മറ്റൊന്നല്‌ള. ആധുനികത നേരിട്ട വെല്‌ളുവിളികളുടെയും പ്രതിസന്ധികളുടെയും ആവിഷ്‌കാരപ്രകാരങ്ങള്‍ എന്നനിലയില്‍ ആധുനികതാ പ്രസ്ഥാനം ഒരേയൊരു സുനിശ്ചിതരൂപമല്‌ള കയ്യാളിയത്. അനശ്വരവും ക്ഷണികവും ആയവയുടെ സംയോജനം (നസശധയഷദര്‍യസഷ സബ ര്‍മഫ ഫര്‍ഫഴഷദവ ദഷപ ര്‍ഴദഷറയര്‍സഴരു) എന്ന ബോദ്‌ലെയറുടെ ആദ്യകാലനിരീക്ഷണം തന്നെ ആധുനികതാപ്രസ്ഥാനത്തിന്റെ സന്ദിഗ്ദ്ധസ്വഭാവത്തെ സാക്ഷ്യപെ്പടുത്തുന്നുണ്ട്. ആധുനികതയുടെ ആഭ്യന്തരവൈരുധ്യങ്ങളില്‍ വേരോടിപ്പടര്‍ന്നതായിരുന്നു ആധുനികതാപ്രസ്ഥാനം. അതുകൊണ്ട് ഒരുഭാഗത്ത് ആധുനികമായ വ്യവസ്ഥാവത്കരണത്തോട് ആഭമുഖ്യം പ്രകടിപ്പിച്ചപേ്പാള്‍ (ലെ കൊര്‍ബൂസിയെ- മോഡേണ്സ്റ്റ് വാസ്തുകല) മറുഭാഗത്ത് ആധുനികമായ യുക്തിപരതയെ അത് അടിമുടി നിരസിക്കുകയും ചെയ്തു (അബ്‌സേഡിസം). ഒരു ഭാഗത്ത് ബൂര്‍ഷ്വാനാഗരിക്തയെ വിമര്‍ശിക്കുമ്പോള്‍ (ബ്രെഹ്റ്റ്, നെരൂദ) മറുഭാഗത്ത് ബൂര്‍ഷ്വാ നാഗരികതയുടെ മാരകവും നൃശംസവുമായ രൂപങ്ങളോട് ഒത്തിണങ്ങിനിന്നു. (എസ്രാപൗണ്ട്, മാരിനെറ്റി). ഒരുഭാഗത്ത് പാരമ്പര്യധ്വംസനമായപേ്പാള്‍ (ഫ്യൂച്ചറിസം), മറുഭാഗത്ത് പാരമ്പര്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടിയുള്ള വാദമായി (എലിയറ്റ്). ഒരുഭാഗത്ത് പ്രകടമായ രാഷ്ട്രീയ ഉദാസീനത പുലര്‍ത്തുമ്പോള്‍ (ജോയ്‌സ്, ബക്കറ്റ്), മറുഭാഗത്ത് അത്യന്തം തീവ്രമായ രാഷ്ട്രീയതാത്പര്യമായി (ബ്രെഹ്റ്റ്, നേരൂദ, പാസ്). ഒരുഭാഗത്ത് യൂറോകേന്ദ്രിതമായ നഗരാനുഭവമായപേ്പാള്‍ (മൊനേ, ദേഗാ) മറുഭാഗത്ത് ആഫ്രിക്കന്‍/നാടോടി പാരമ്പര്യത്തോടുള്ള ഇണക്കമായി (പിക്കാസേ്‌സാ, ഗൊഗൈന്‍). ഈ നിലയില്‍ പരസ്പരമിണങ്ങാത്ത പ്രവണതകളുടെയും ആഭിമുഖ്യങ്ങളുടെയും വലിയൊരു സമുച്ചയമായിരുന്നു ആധുനികതാപ്രസ്ഥാനം. പുരോഗമന കലാദര്‍ശനത്തിന്റെ കേന്ദ്രമായിരുന്ന മുതലാളിത്തവിമര്‍ശനംകൊണ്ടുമാത്രം മനസ്‌സിലാക്കാനാവാത്തവിധം സങ്കീര്‍ണ്ണമായിരുന്നു അത്.