രതിശരീരങ്ങളുടെ വാസനാബലങ്ങള്‍ മുതല്‍ സ്വത്വസാക്ഷാത്കാരത്തിന്റെ അനന്തസാധ്യതകളെവരെ അമര്‍ച്ചചെയ്യുന്നതിലൂടെ പണിതെടുക്കപെ്പട്ട ആധുനിക പൗരകല്പനയുടെ ഗാഢവിമര്‍ശനത്തിന് പുരോഗമനസാഹിത്യം കെല്‍പ് നേടണം. രണ്ടാമതായി ആധുനികതയില്‍ അന്തര്‍ലീനമായ ലിംഗപരമായ ആധിപത്യത്തെ വിമര്‍ശനവിധേയമാക്കണം. മാനവികത എന്ന പരികല്പനയുടെ ലിംഗപരമായ ഉള്ളടക്കത്തെ തുറന്നുകാട്ടാനും അഭിനിവേശങ്ങള്‍ക്കും വൈകാരികതയ്ക്കും മുകളിലുള്ള പുരുഷാധിനിവേശത്തെ മറികടക്കാനും കഴിയണം. മൂന്നാമതായി പാരിസ്ഥിതികമായ പുതിയ വിവേകത്തിന്റെ പ്രകാശനമായി നിലകൊള്ളുന്നതിലൂടെ, മൂന്ന് നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറന്‍ വികസനപരിപ്രേക്ഷ്യത്തിനെതിരായ വിമര്‍ശനസ്ഥാനമായി മാറാന്‍ പുരോഗമന സാഹിത്യം സന്നദ്ധമാകണം. അധിനിവേശത്തിന്റെ പരോക്ഷയുക്തിയാണ് പടിഞ്ഞാറന്‍ വികസനദര്‍ശനത്തെ നിര്‍ണ്ണയിച്ചു പോരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ കൂടുതല്‍ വ്യാപകവും സൂക്ഷ്മവും ആയ തലങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കപെ്പടണം. ഇതൊടൊപ്പം ദേശീയമായ പ്രകരണത്തെ മുന്‍നിര്‍ത്തി ജാതീയവും വംശീയവുമായ ആഭ്യന്തരാധിനിവേശങ്ങള്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു എന്ന് വിശദീകരിക്കാനും അതിനെ മറികടന്നുപോകാന്‍ കെല്‍പ്പുള്ള വീക്ഷണസ്ഥാനം കൈക്കൊള്ളാനും കഴിയണം. ഇങ്ങനെ ആദിവാസികളും ദലിത് ജനവിഭാഗങ്ങളും സ്ത്രീകളും പ്രകൃതിയും തൃഷ്ണാജീവിതവും ഉള്‍പെ്പടുന്ന അധിനിവേശിതലോകത്തോടൊപ്പം അതിനെയാകെ ഉള്‍ക്കൊള്ളാന്‍ പോന്ന കീഴാളപരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമാണ് പുരോഗമനസാഹിത്യത്തിന് സ്വന്തം ഭാവിജീവിതത്തെ സാക്ഷാത്കരിക്കാന്‍ കഴിയുക. ഇതാകട്ടെ പുരോഗമനസാഹിത്യസമീക്ഷയായി ഇന്ന് പരിഗണിക്കപെ്പട്ടുവരുന്ന കാഴ്ചവട്ടവുമായി ഏറെയൊന്നും തുടര്‍ച്ച നിലനിര്‍ത്തില്‌ള. തുടര്‍ച്ചകൊണ്ട് എന്നതിനേക്കാള്‍ ഇടര്‍ച്ചകൊണ്ട് നിര്‍വ്വചിക്കപെ്പടേണ്ട ഒരു ഭാവിജീവിതമാണ് പുരോഗമനസാഹിത്യത്തിന്റെ സാധ്യത. ഈ ഇടര്‍ച്ച, പക്ഷേ, പുരോഗമനസാഹിത്യസങ്കല്പത്തിന്റെ അടിസ്ഥാനങ്ങളില്‍നിന്നുതന്നെ വിഭാവനം ചെയ്യാവുന്ന ഒന്നാണ്.