കേരളീയമായ ഒരു താളവിശേഷം. കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്പാട്ടില്‍ ലക്ഷ്മിതാളത്തെപ്പറ്റി പറയുന്നുണ്ട്. അത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. കിതാരം തുള്ളലില്‍ താളമാലികപോലെ പ്രയോഗിച്ച ഏഴുതാളങ്ങളിലൊന്നാണിത്. പടയണിപ്പാട്ടിലും മറ്റും ലക്ഷ്മിതാളം പ്രയോഗിച്ചുകാണാം. ഈ താളത്തിന്റെ ലക്ഷണം നമ്പ്യാര്‍ ഹരിണീസ്വയംവരം ശീതങ്കന്‍തുള്ളലില്‍ ഒരിടത്തു പറയുന്നുണ്ട്. ‘ഇരുപതു മാത്രക’ളതിനുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.