അനുഷ്ഠാനപരമായ ഒരുകുളി. ബ്രാഹ്മണകന്യകമാര്‍ മംഗല്യത്തിനുവേണ്ടി ചെയ്യുന്ന കര്‍മ്മം. ചിങ്ങമാസത്തില്‍ പതിവ്. ദശപുഷ്പങ്ങള്‍ കൈയിലെടുത്തുകൊണ്ടാണ് ഈ പ്രാത:സ്‌നാനം. കുളിക്കുശേഷം ‘അച്ചി’ന് നിവേദ്യം കഴിക്കും. പാര്‍വ്വതി സങ്കല്പത്തിലുള്ള മണ്‍രൂപമാണിത്.