കലാപ്രകടനങ്ങളിലും മറ്റും വേഷങ്ങളോ, കോലങ്ങളോ പുറപ്പെടുവിക്കുന്ന പ്രത്യേകതരത്തിലുള്ള ശബ്ദം. കൂടിയാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, തെയ്യാട്ടം, തിറയാട്ടം, തുടങ്ങിയ നാടന്‍കലകളിലും അനുഷ്ഠാന നിര്‍വ്വഹണങ്ങളിലും അലര്‍ച്ചകളും അട്ടഹാസങ്ങളും കേള്‍ക്കാം.