ഇല്ലംനിറയ്ക്ക് നല്ല മുഹൂര്‍ത്തത്തിന് നെല്‍ക്കതിര്‍ അകത്തുകയറ്റി പൂജിക്കും. നെല്‍ക്കതിര്‍ ശ്രീഭഗവതിയാണെന്നാണ് സങ്കല്‍പ്പം. അതിനാല്‍, ശ്രീഭഗവതിപൂജയാണ് കതിരുപൂജ. അരിച്ചാന്തുകൊണ്ട് കളം അണിഞ്ഞാണ് കതിര്‍വയ്ക്കുക. കതിര്‍ അകത്തുകയറ്റുന്നതിന് മുന്‍പ് ഇളന്നീരാടി ശുദ്ധിവരുത്തും. മലര്‍, അവില്‍, ഇളനീര്‍, വെല്ലം, പഴം, ചുട്ടട എന്നിവയാണ് കതിരുപൂജയ്ക്കുള്ള നിവേദ്യസാധനങ്ങള്‍. പുത്തരി കഴിയാത്തതിനാല്‍ ഈ സാധനങ്ങള്‍ ബ്രാഹ്മണര്‍ ഭക്ഷിക്കില്ല.