വാസഗൃഹത്തിന് ചിലര്‍ പറയുന്ന പേര് ‘മഠം’എന്നാണ്. തമിഴുബ്രാഹ്മണരായ പട്ടന്‍മാരും, പുഷ്പകന്‍മാരും വസിക്കുന്നത് ‘മഠ’ങ്ങളിലാണ്. കേരളബ്രാഹ്മണര്‍ തറവാട്ടില്‍നിന്ന് മാറി താമസിക്കുമ്പോള്‍ അതിന് ‘മഠം’ എന്നു പറയും. വേദപാഠശാലയ്ക്ക് മഠം എന്ന് പറയാറുണ്ട്. ക്ഷേത്രങ്ങളോടനുബന്ധിച്ച് തന്ത്രിമാര്‍ക്ക് താമസിക്കുവാന്‍ ‘തന്ത്രിമഠം’ ഉണ്ടാവും. യോഗിമാരും മറ്റും ‘മഠത്തിലാണ് വസിക്കുക.