മാപ്പിളമാര്‍ക്കിടയില്‍ പ്രാചുര്യമുള്ള ഒരുതരം പലഹാരം. പത്തിരി എന്നും പറയും. കുതിര്‍ത്ത അരി അരച്ച് ഇലയില്‍ വൃത്താകൃതിയില്‍ പരത്തി ഇരുമ്പിന്റെയോ മണ്ണിന്റെയോ ഓട്ടില്‍ ചുട്ടെടുക്കുന്നതാണ് പത്തല്‍. ഇല എടുത്തുകളയുകയില്ല. അത് തനിയേ പോകും. ചുട്ടെടുത്ത ഉടനെ, ചൂടാറുന്നതിനു മുമ്പേ, ഉപ്പിട്ട തേങ്ങാപ്പാലില്‍ ഇടും.