കര്‍ക്കടക സംക്രമദിവസം സന്ധ്യയ്ക്കു നടത്താറുള്ള ചടങ്ങ്. ചേട്ടേക്കളയുക എന്നും പറയും. കീഥിയ കൊട്ടയില്‍ നഖം, തലനാര്, കീറത്തുണി, കുറ്റിച്ചൂല്‍ തുടങ്ങിയവയിട്ട് വെളുപ്പ്, കറുപ്പ്, ചുകപ്പ് നിറമുള്ള ചോറുരുളകള്‍ വച്ച്, തിരികത്തിച്ച്, ഉഴിഞ്ഞ് പടിക്കുപുറത്ത് കളയുകയാണ് ആ അനുഷ്ഠാനം