ഭൂമിയില്‍ സന്തോഷം ഇല്ലാതിരിക്കാന്‍
വഴിയില്ല, അതു കണ്ടുപിടിക്കണം എന്നാകാം

പ്രണയവും വിപ്‌ളവവും ജനിക്കുമ്പോഴേ
മരണം കൂടെ ഉണ്ടെന്നാകാം.
അവ ഒറ്റയ്‌ക്കൊറ്റയ്ക്കു
ദുരന്തമാകുമ്പോള്‍ നമുക്ക്
കടലാസ്‌സില്‍ പേനകൊണ്ടു
പ്രണയം + വിപ്‌ളവം
എന്ന് എഴുതിനോക്കിയാലോ,
ഒക്ടാവിയോ പാസ്‌സിനെപോലെ:
‘പ്രേമിക്കല്‍ സമരമാണ്,
രണ്ടുപേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു’.

നെരൂദയോട് ചോദിക്കണം.