Tag archives for ഇന്ദ്രയക്ഷി

ബാലപീഡ

ശിശുക്കള്‍ക്ക് രോഗങ്ങളും മറ്റും ഉണ്ടാക്കുന്നത് ബാധോപദ്രവം കൊണ്ടാണെന്നാണ് പ്രാക്തനവിശ്വാസം. ഗര്‍ഭത്തിലോ പ്രസവാനന്തരമോ ശിശുക്കള്‍ക്ക് പലവിധ ബാധകള്‍ ഉണ്ടാകുമെന്നും, അവയെ ചില ബലികര്‍മങ്ങള്‍കൊണ്ട് നീക്കാമെന്നും കരുതിപ്പൊന്നു. ഗര്‍ഭിണികളെയും ശിശുക്കളെയും ഏതേത് ബാധകളാണ് ഉപദ്രവിക്കുകയെന്നും, അതിനുപരിഹാരമാര്‍ഗമെെന്തന്നും ചില മന്ത്രവാദഗ്രന്ഥങ്ങളില്‍ കാണുന്നു. രുദ്രപാണി, ഇന്ദ്രയക്ഷി, പൈശാചരിയക്ഷി…
Continue Reading

ഇന്ദ്രയക്ഷി

ശിശുക്കളെ ബാധിക്കുന്ന ഒരു ദേവത. കുട്ടി ജനിച്ചു നാലാംമാസത്തിലാണത്രെ ഇന്ദ്രയക്ഷി ബാധിക്കുന്നത്. മൂഴക്കരിവച്ച് മാതാവിന്റെ മുലപ്പാലില്‍ കുഴച്ച് പന്ത്രണ്ടു തിരിവെച്ച് പ്‌ളാവിന്‍കീഴിലിരുന്ന് ബലകൊടുത്താല്‍ ഈ ബാധ ഒഴിയുമത്രെ. കുട്ടി മുലകുടിക്കാതിരിക്കുക, കണ്ണടയ്ക്കുക, ശരീരം ചുവക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.
Continue Reading