നൈനാന്‍ മാത്തുള്ള

അമേരിക്കയിലെ എഴുത്തുകാരനാണ് നൈനാന്‍ മാത്തുള്ള. ഹൂസ്റ്റണിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം കൊച്ചി സര്‍വകലാശാലയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. ഇപ്പോള്‍ ഹൂസ്റ്റണില്‍ മൈക്രോബയോളജിസ്റ്റായി ജോലി നോക്കുന്നു. കമ്മ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസിന്റെ സ്ഥാപക പ്രസിഡന്റാണ്. മെഴ്‌സിയാണ് ഭാര്യ. ജെറിയും ജോയലും മക്കള്‍. നിരവധി കൃതികളുടെ കര്‍ത്താവാണ് നൈനാന്‍ മാത്തുള്ള.
മെറ്റമോര്‍ഫോസിസ് ഓഫ് ആന്‍ എത്തീസ്റ്റ്, അതിന്റെ പരിഭാഷയായ ഒരു നിരീശ്വരവാദിയുടെ രൂപാന്തരം, എക് നാസ്തിക് കാ രൂപാന്തരണ് (ഹിന്ദി), ബൈബിളിന്റെ ദൈവികത, ഉപാസന-ദൈവം പ്രസാദിക്കുമ്പോള്‍

email: pmathulla@aol.com
www.bvpublishing.org