വാക്യപദീയം
1320 കാരികകളുള്ളതും അവസാനത്തേതുമായ പദകാണ്ഡമാണ് കാണ്ഡങ്ങളില്‍ വലുത്. മൂന്നാം കാണ്ഡത്തിന്റെ വിഷയം വ്യാകരണമാണ്. വാക്യങ്ങളെ അര്‍ത്ഥത്തിന്റെ അഖണ്ഡ ഘടകങ്ങളായി കണ്ട ഭര്‍തൃഹരി, അവയുടെ വിശകലനം കൃത്രിമമായിരിക്കുമെന്നു വാദിച്ചിരുന്നു. എങ്കിലും ഈ കാണ്ഡത്തില്‍, വാക്യവിശകലനത്തിന്റെ കൃത്രിമമെങ്കിലും പ്രായോഗികമായ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹം വാക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ച് വിശദമായ പരിചിന്തനം നടത്തുന്നു. എളുപ്പം വായിച്ചു മനസ്സിലാക്കാവുന്ന രചനയല്ല വാക്യപദീയം. അതിലെ ആശയങ്ങള്‍ സരളമായി വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ വ്യാഖ്യാനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത് ഭര്‍തൃഹരി തന്നെ എഴുതിയ വ്യാഖ്യാനമാണ്. ആദ്യത്തെ രണ്ടു കാണ്ഡങ്ങള്‍ക്കു മാത്രമാണ് അദ്ദേഹം വ്യാഖ്യാനം രചിച്ചത്. രണ്ടാം കാണ്ഡത്തിന് പുണ്യരാജനും മൂന്നാം കാണ്ഡത്തിനു ഹേലരാജനും എഴുതിയ വ്യാഖ്യാനങ്ങളും പ്രസിദ്ധമാണ്. ഹേലരാജന്റെ വ്യാഖ്യാനം ‘പ്രകീര്ണ്ണകപ്രകാശം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒന്നാം കാണ്ഡത്തിനും അതിനു ഭര്‍തൃഹരി തന്നെ എഴുതിയ വ്യാഖ്യാനത്തിനും, ‘പദ്ധതി’ എന്ന പേരില്‍ വൃഷഭരാജനും ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
Leave a Reply