സ്‌കൂള്‍വിക്കി

കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംരംഭമായ ഐ.ടി. @ സ്‌കൂള്‍ തയ്യാറാക്കുന്ന സംരംഭമാണ് സ്‌കൂള്‍ വിക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകസൃഷ്ടികളും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐ.ടി.@സ്‌കൂള്‍ ആണ് ഈ വെബ്‌സൈറ്റ്
പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്.
പൂര്‍വവിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍, ഭൗതികസൗകര്യങ്ങള്‍, ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകള്‍ തയ്യാറാക്കുന്ന കൈയെഴുത്തുമാസികകള്‍, പ്രാദേശികപത്രങ്ങള്‍, പ്രാദേശികചരിത്രം, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാര്‍ത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകള്‍ എന്നിവ ഉള്‍പ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി
വിവരങ്ങളാണ് സ്‌കൂള്‍വിക്കിയില്‍ ലക്ഷ്യമിടുന്നത്.