യുക്തി ഭാഷ
യുക്തി ഭാഷ(പഠനം)
ജ്യേഷ്ഠദേവന്‍
മദ്ധ്യകാല മലയാളഗദ്യഭാഷയില് രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമുഖമായ ഗണിതശാസ്ത്രഗ്രന്ഥമാണ് യുക്തിഭാഷ അഥവാ ‘ഗണിതന്യായസംഗ്രഹ’. ക്രിസ്ത്വബ്ദം 1530ല്‍ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവന്‍ രചിച്ചതാണിത്. കേരളത്തിലെ ജ്യോതിശാസ്ത്രഗണിത പണ്ഡിതന്മാരായിരുന്ന മാധവന്, പരമേശ്വരന്, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍ എന്നിവരുടെ കണ്ടുപിടിത്തങ്ങളുടെ വിവരണമാണ് ഉള്ളടക്കം. മലയാളഭാഷയില്‍ രചിക്കപ്പെട്ട ആദ്യ ഗണിതശാസ്ത്രഗ്രന്ഥമാണിത്. അക്കാലത്ത് കേരളീയരായ മറ്റു ഗ്രന്ഥകര്‍ത്താക്കള്‍ പൊതുവേ സംസ്കൃതത്തില്‍ രചന നടത്തിയപ്പോള്‍ ജ്യേഷ്ഠദേവന്‍ മലയാളത്തില്‍ ശാസ്ത്രം കൈകാര്യം ചെയ്തു. ബ്രഹ്മദത്തന് എന്നൊരാള്‍ മൂലകൃതി പുനര്‍ലേഖനം ചെയ്തു. യുക്തിഭാഷയുടെ പ്രധാന ആധാരം നീലകണ്ഠന് സംസ്കൃതത്തില്‍ എഴുതിയ തന്ത്രസംഗ്രഹം ആണ്. ജെയിംസ് ഗ്രെഗോറിയെപോലെയുള്ള യൂറോപ്യന്‍ ഗണിതജ്ഞന്മാര്‍ ആധുനിക കലനശാസ്ത്രം അവതരിപ്പിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പുതന്നെ ഈ ഗ്രന്ഥം രചിക്കപ്പെട്ടു.
Leave a Reply