യുദ്ധവും സമാധാനവും(നോവല്‍)

ലിയോ ടോള്‍സ്‌റ്റോയ്

ലോക പ്രശസ്ത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ടോള്‍സ്‌റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (ണമൃ മിറ ജലമരല). പതിനെട്ടു വര്‍ഷമെടുത്ത് എഴുതിയ നോവല്‍ ആണ്. ഏഴു തവണ മാറ്റി എഴുതി. വൊയ്‌നാ ഇമീര്‍ ഇതാണ് റഷ്യന്‍ ഭാഷയില്‍ ഈ നോവലിന്റെ പേര്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് റഷ്യ ആക്രമിച്ചപ്പോഴുണ്ടായ യുദ്ധസന്നാഹങ്ങളുടെയും ഈ യുദ്ധത്തില്‍ പോരാടിയ പടയാളികളുടെയും കുടുംബങ്ങളുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയഭേദകമായ കഥയാണ് യുദ്ധവും സമാധാനവും. കഥ നടക്കുന്ന 18051820 കാലഘട്ടത്തിലെ റഷ്യന്‍ ജനതയുടെ മൊത്തം വികാര വിചാരങ്ങള്‍ നോവലില്‍ പ്രതിഫലിക്കുന്നു. അഞ്ചു കുടുംബങ്ങളിലെ അംഗങ്ങളെ കേന്ദ്രമാക്കിയാണ് കഥയുടെ തുടക്കം.ബോള്‍സ്‌കോണ്‍സ്‌കി, ബെസുബോവ്, റോസ്‌തോവ്, കുറാഗിന്‍, ദ്രുബെത്സ്‌കോയ് ഇവയാണ് ആ കുടുംബങ്ങള്‍. കഥാനായകന്‍ പിയറിയെയും നായികാ നതാഷയെയും അതീവ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. അവര്‍ അനേകം അഗ്‌നി പരീക്ഷകളെ നേരിടുന്നു. നോവലിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കാന്‍ ഭാര്യ സോഫി ആന്‍ഡ്രീവ്‌ന പ്രഭ്വിയും അദ്ദേഹത്തെ സഹായിച്ചു.