മലയാള വാമൊഴിയിലെ വ്യത്യസ്തമായ ശൈലികളാണ് മലയാള ഭാഷാഭേദങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രദേശങ്ങള്‍ക്കനുസൃതമായും (ഉദാ: 

തിരുവനന്തപുരം മലയാളം, തൃശൂര്‍ മലയാളം) മത സാംസ്‌കാരിക സ്വാധീനം കൊണ്ടും (ഉദാ: മാപ്പിള മലയാളം, നമ്പൂതിരി മലയാളം) വാമൊഴിയില്‍

വ്യത്യാസങ്ങള്‍ വരുന്നു. ഓരോ പ്രദേശത്തുമുള്ള മലയാളം, ഉച്ചാരണരീതിയിലുള്ള വ്യത്യാസംകൊണ്ടും ചില വാക്കുകളുടെ പ്രയോഗംകൊണ്ടും മറ്റുദേശങ്ങളിലെ

‘മലയാളങ്ങളി’ല്‍നിന്നു ഭിന്നമാണ്. ചിലസ്ഥലങ്ങളില്‍ അതിഥികള്‍ എത്തുമ്പോള്‍ വീട്ടുകാര്‍ ‘വരൂ, ഇരിക്കൂ’ എന്നു പറയും. ചിലയിടങ്ങളില്‍ ‘വന്നാട്ടെ, ഇരുന്നാട്ടെ’

എന്നാണ്. ‘വരണം, ഇരിക്കണം’ എന്നും ‘ബരി, ഇരിക്കി’ എന്നും പറയുന്ന പ്രദേശങ്ങളുണ്ട്.
‘എന്ത്?’, ‘എന്താ?’ എന്നീ ചോദ്യങ്ങളും ‘ആണോ’ എന്ന ചോദ്യവും പല ജില്ലകളിലും ചോദിക്കുന്ന രീതി താരതമ്യപ്പെടുത്തി നോക്കൂ:

ഭാഷാഭേദങ്ങള്‍ എന്ത്? എന്താ? എന്താ ഇത്? ആണോ? പോയോ? വരുകയില്ല

തിരുവനന്തപുരം

എന്തര്?/എന്തോന്ന്? എന്തരാണ്?/എന്തോന്നാണ്? എന്തരാണിത്?/എന്തോന്നാണിത്? തന്നെ? പെയ്യോ?/പോയാ? വരില്ല/വരൂല്ല

കൊല്ലം

എന്ത്? എന്തുവാ? എന്തോന്നാ? എന്തുവാ ഇത്? എന്തോന്നാ ഇത്? ആന്നോ? പോയോ? വരത്തില്ല

പത്തനംതിട്ട

എന്നത്? എന്നതാ? എന്നതാ ഇത്? പോയോ? വരുകേല

ആലപ്പുഴ േ

പായോ? വരൂല്ല

കോട്ടയം

എന്നാ? എന്നതാന്നേ ഇത്? പോയോ? വരത്തില്ല

എറണാകുളം

എന്ത്? എന്താണ്? എന്താണിത്? അതെയോ? പോയോ? വരില്ല

തൃശൂര്‍

എന്തൂട്ട്? എന്തൂട്ടാ? എന്തൂട്ടാത്? അതേ? പോയോ? വരില്ല

വള്ളുവനാടന്‍ മലയാളം

എന്തേ? എന്തേ ഇത്? വരില്യ

എന്ത് എന്താത് വെരില്ല്യ

ഏറനാടന്‍ മലയാളം

എത്താ?

കോഴിക്കോട്എ

ന്ത്ന്നാ എന്തേന്? പോയിനാ?

വയനാട്, കണ്ണൂര്‍,കാസര്‍കോട്

എന്ത്ന്നാ? എന്ത്ന്നാത്? അതെയാ പോയിനാ