കൊല്ലവര്‍ഷം
കേരളത്തിന്റേതു മാത്രമായ കാലഗണനാരീതി. മലയാള വര്‍ഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825 ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം.
ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗര വര്‍ഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിര്‍ണയം ചെയ്തപ്പോള്‍, കൊല്ലവര്‍ഷപ്പഞ്ചാംഗം
സൗരവര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മയാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന്
വിശ്വസിക്കുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് കൊല്ലവര്ഷ മാസങ്ങള്‍.
പണ്ട് ഭാരതത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയാണ് സപ്തര്‍ഷി വര്‍ഷം. കൊല്ലം ഒരു പ്രധാന
വാണിജ്യകേന്ദ്രമായപ്പോള്‍ ഇവിടെയെത്തിയ കച്ചവടക്കാര്‍ അവര്‍ക്ക് പരിചിതമായിരുന്ന സപ്തര്‍ഷിവര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും
ചേര്‍ത്ത് ഉപയോഗിച്ചു. സപ്തര്‍ഷിവര്‍ഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. തദ്ദേശീയ മാസവിഭജനരീതികളും അത്ര കൃത്യമല്ലായിരുന്നു. അതിനാല്‍ ഇവരണ്ടും
ചേര്‍ത്ത് പുതിയൊരു കാലഗണനാരീതി ഉണ്ടാക്കി. ഓരോ നൂറുവര്‍ഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതല്‍ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തര്‍ഷി
വര്ഷത്തിനുണ്ടായിരുന്നത്. ക്രി.മു.76ല്‍ തുടങ്ങിയ സപ്തര്‍ഷിവര്‍ഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത് ക്രി.പി. 825ല്‍ ആണ്. ആ
സമയം നോക്കി വ്യാപാരികള്‍ പുതിയ സമ്പ്രദായം തുടങ്ങിയെന്നാണ് കരുതുന്നത്.
കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍, രാജ്യതലസ്ഥാനം
കൊല്ലത്തേക്കു മാറ്റിയപ്പോഴാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന് മറ്റുചിലര്‍ വാദിക്കുന്നു ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മുന്നോട്ടുവച്ച മറ്റൊരു വാദം അനുസരിച്ച,് തുറമുഖ
പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് കൊല്ല വര്‍ഷം ആരംഭിച്ചത്.
Leave a Reply