വിക്രമാദിത്യചക്രവര്‍ത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒന്‍പത് പണ്ഡിതന്മാര്‍ നവരത്‌നങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പേര് പ്രവര്‍ത്തന മേഖല പ്രധാന കൃതികള്‍
ക്ഷപണകന്‍ ജ്യോതിഷം ജോതിഷശാസ്ത്രം
ധന്വന്തരി വൈദ്യശാസ്ത്രം
കാളിദാസന്‍ കാവ്യം, നാടകം രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളം
അമരസിംഹന്‍ നിഘണ്ടുനിര്‍മ്മാണം അമരലിംഗം(നാമലിംഗാനുശാസനം)
വരാഹമിഹിരന്‍ ജ്യോതിഷം ബൃഹത്സംഹിത
വരരുചി വ്യാകരണം
ശങ്കു വാസ്തുവിദ്യ ശില്പശാസ്ത്രം
വേതാളഭട്ടന്‍ മാന്ത്രികവിദ്യ മന്ത്രശാസ്ത്രം
ഹരിസേനന്‍ കാവ്യം

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ സദസ്സിലും നവരത്‌നങ്ങളുണ്ടായിരുന്നു.

അബുള്‍ ഫസല്‍ ഇബ്ന്‍ മുബാറക്ക്
ഫൈസി
മിയാന്‍ താന്‍സെന്‍
ബീര്‍ബല്‍
രാജാ തോടാര്‍ മാല്‍
രാജാ മാന്‍ സിങ്
അബ്ദുള്‍ രഹീം ഖാന്‍ ഖന്ന
ഫക്കീര്‍ അസിയാവോ ദിന്‍
മുല്ലാ ദൊ പിയാസ