ശ്ലോകം
ഛന്ദശ്ശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് രചിച്ചിട്ടുള്ള നാലുവരി പദ്യങ്ങളാണ് ശ്ലോകങ്ങള്‍. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നാണ് പേര്. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങള്‍ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങള്‍ (യുഗ്മപാദങ്ങള്‍) എന്നും വിളിക്കുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ടുപാദങ്ങള്‍ ചേര്‍ന്നത് പൂര്‍വാര്‍ധം; അവസാന രണ്ടുപാദങ്ങള്‍ ചേര്‍ന്നത് ഉത്തരാര്‍ധം. ശ്ലോകപാദത്തിലുള്ള സന്ധിയെയാണ് യതി എന്ന് വിളിക്കുന്നത്.
Leave a Reply