ലോക മലയാളി കൗണ്‍സില്‍
1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ രൂപം കൊണ്ട സംഘടനയാണ് ലോക മലയാളി കൗണ്‍സില്‍. (World Malayalee Council ). പ്രവാസിമലയാളികളുടെ ആദ്യ സമ്മേളനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ നിന്ന് എത്തി ലോകത്താകമാനം വസിക്കുന്ന മലയാളികളെ ഒന്നിപ്പിക്കുന്നതിനാാണ് ഈ സംഘടന രൂപം കൊണ്ടത്. മലയാളികളുടെ തനതായ സംസ്കാരത്തേയും, കലയേയും, സാമൂഹികതയെയും ഒന്നിപ്പിച്ച് പുറത്ത് വസിക്കുന്ന സ്ഥലങ്ങളുടെ സംസ്കാരങ്ങളോട് ഒത്തുചേര്‍ന്ന് പോകാന്‍ മലയാളികളെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ഉദ്ദേശ്യം. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂര്‍വ്വേഷ്യ, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങള്‍ പ്രവര്ത്തനകേന്ദ്രങ്ങളാണ്. കൗണ്‍സിലിന് മൂന്ന് തട്ട് ഉണ്ട്. ഏറ്റവും മുകളില്‍ ഒരു ഗ്ലോബല്‍ കൗണ്‍സിലും, അതിന് താഴെ ആറ് റീജിനണല്‍ കൗണ്‍സിലുകളും, വീണ്ടും താഴെ പ്രാദേശിക യൂണിറ്റുകളുമാണ്. റീജിയണല്‍ കൗണ്‍സിലുകള്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂര്‍വ്വദേശം, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ആസ്ട്രേലിയ എന്നിവിടങ്ങളിലാണ്. അതാത് രാജ്യങ്ങളില്‍ പ്രാദേശിക കൗണ്‍സിലുകളും ഉണ്ട്.
ആഗോള ചെയര്മാന്: ജോളി തടത്തില്‍, ആഗോള പ്രസിഡന്റ്: എ. എസ്. ജോസ്, ആഗോള ജനറല്‍ സെക്രട്ടറി: പോളി മാത്യു സോമതീരം, ആഗോള ഖജാന്‍ജി: മൂസക്കോയ.
വെബ്സൈറ്റ് www.worldmalayalee.org
Leave a Reply