Archives for October, 2017 - Page 12

ജോസഫൈന്‍ എം. സി.

ജോസഫൈന്‍ എം. സി. (എം. സി. ജോസഫൈന്‍)     ജനനം എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ മുരുക്കുംപാടത്ത് 1949 ആഗസ്റ്റ് 3 ന്. എം.എ. ചവരോയുടെയും മേരി മഗ്ദലനയുടെയും മകള്‍. സെന്റ് മേരീസ് എല്‍.പി.എസ്. മുരുക്കുംപാടം, ഓച്ചന്തരുത്ത് സാന്റാഗ്രൂസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍…
Continue Reading

ജോളി സക്കറിയ

    തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ മലയാള വിഭാഗം അദ്ധ്യക്ഷയും കേരള സര്‍വ്വകലാശാല ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി, ഹയര്‍ സെക്കന്ററി കരിക്കുലം സബ് കമ്മിറ്റി, കേരള സംസ്‌കാര കേന്ദ്രം ഗവേര്‍ണിംഗ് ബോഡി, കേരള ഫോക്ലോര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗവുമാണ്…
Continue Reading

ബോധാനന്ദ സ്വാമികള്‍

ശ്രീനാരായണഗുരുവിന്റെ സന്യസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു ബ്രഹ്മശ്രീ ബോധാനന്ദസ്വാമികള്‍. 1104 കന്നി 5 ന് ശ്രീനാരായണഗുരു സമാധിയായി മൂന്ന് ദിവസം കഴിഞ്ഞ്, കന്നി 8 ന് ബോധാനന്ദസമാധിയായി. തൃശൂരിലെ ചിറയ്ക്കലില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ സത്യാന്വേഷണനിരതനായും സര്‍വസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ചു. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ചു. ഹിമാലയസാനുക്കളില്‍ കഠിനമായ…
Continue Reading

കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിന്‍

പത്രപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1926 നവംബര്‍ 26 ന് കണ്ണൂരിലെ ചെറുകുന്ന് കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും, ശ്രീദേവി അമ്മയുടേയും മകനായി ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍…
Continue Reading

വര്‍ഗീസ്. ബി.ജി

പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വര്‍ഗീസ് (ജനനം 12 ജൂണ്‍ 1926 മരണം: 30 ഡിസംബര്‍ 2014). ബൂബ്ലി ജോര്‍ജ് വര്‍ഗീസ് എന്ന് മുഴുവന്‍ പേര്. മാവേലിക്കര സ്വദേശികളായ ജോര്‍ജ്  അന്ന ദമ്പതികളുടെ മകനായി 1926 ജൂണ്‍ 12 ന്…
Continue Reading

സുഹറ. ബി.എം

ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബി.എം.സുഹറ. വൈദ്യരകത്ത് മമ്മദ്കുട്ടി ഹാജിയുടേയും ബടയക്കണ്ടി മാളിയേക്കല്‍ മറിയ ഉമ്മയുടേയും മകളായി കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനനം. സാഹിത്യകാരനും കലിക്കറ്റ് സര്‍വകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ഡോ.എം.എം ബഷീര്‍ ആണ് ഭര്‍ത്താവ്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ സുഹറയുടെ…
Continue Reading

കുട്ടി. ബി.എം

ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന ബി.എം.കുട്ടി. പാകിസ്താന്‍ ലേബര്‍ പാര്‍ട്ടി സ്ഥാപകരില്‍ ഒരാളാണ്. തിരൂരില്‍ ജനിച്ചു. നാട്ടില്‍ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ്…
Continue Reading

ബി.ആര്‍.പി. ഭാസ്‌കര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശസാമൂഹ്യ പ്രവര്‍ത്തകനുമാണ് ബി.ആര്‍.പി. ഭാസ്‌കര്‍ (ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ (ജനനം : മാര്‍ച്ച് 12 1932).  1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ.…
Continue Reading

സന്ധ്യ. ബി

സാഹിത്യകാരിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ(ജനനം:1963). രണ്ടു നോവലുകള്‍ ഉള്‍പ്പെടെ ഒമ്പത് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഭാരതദാസിന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകളായി പാലക്കാട്ട് ജനിച്ചു. ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളില്‍…
Continue Reading