Archives for October, 2017 - Page 15
ലതാ ലക്ഷ്മി
ജനനം 1977ല്‍ എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍. എറണാകുളം ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയാണ്. കൃതികള്‍ ഭാരതിയുടെ രണ്ടാംയാമം (കഥാസമാഹാരം). കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ്, 2006 ഓണനിലാവ് കഥാസമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ്, 2006 മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് (കഥാസമാഹാരം) അവാര്‍ഡുകള്‍ 2006 ലെ…
ലല്‍കാര്‍. പി.ബി. ഡോ
ജനനം 1949 ല്‍. ജേര്‍ണലിസത്തില്‍ പി.എച്ച്.ഡി. ബിരുദം. പാലക്കാട് മേഴ്‌സി കോളേജില്‍ ലക്ചററായിരുന്നു. തുടര്‍ന്ന് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായി. കൃതികള്‍ വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ് സൂഫിസം കുട്ടികളെ നല്ലവരാക്കാന്‍ ഉത്തരേന്ത്യന്‍ പാചകവിധികള്‍' വിശേഷ വിഭവങ്ങള്‍, മാതൃഭൂമി ഗ്രന്ഥവേദി, 2004. അവാര്‍ഡ് മികച്ച…
ലളിത. പി. നായര്‍
ജനനം 1930 ല്‍ പന്തളത്ത്. പ്രശസ്ത സാഹിത്യകാരനും സ്വാതന്ത്ര്യസമരസേനാനിയും 'അഖിലാണ്ഡലമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദദീപം കൊളുത്തി' എന്ന പ്രാര്‍ത്ഥനാഗാനത്തിന്റെ രചയിതാവുമായ പന്തളം കെ.പി.യുടെ ഭാഗിനേയി. തുമ്പമണ്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിലും, പന്തളം എന്‍.എസ്.എസ്. ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍…
ലളിത. കെ. വര്‍മ്മ
ജനനം 1945 ല്‍ ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍. രാജമ്മ നമ്പിഷ്ഠാതിരിയുടെയും എം.ആര്‍. കേരളവര്‍മ്മ തമ്പാന്റെയും മകള്‍. അദ്ധ്യാപികയായി 2001 ല്‍ വിരമിച്ചു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതി മഴപ്പൂവുകള്‍, കോട്ടയം ആര്യഗായത്രി പബ്ലിക്കഷന്‍ 2006.
ലക്ഷ്മീദേവി
ജനനം 1961 ല്‍ തിരുവനന്തപുരത്ത്. കവയിത്രി സുഗതകുമാരിയുടെയും ഡോ.കെ.വേലായുധന്‍ നായരുടെയും മകള്‍. കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി (ക്ലിനിക്കല്‍)യില്‍ എം.ഫില്‍. അഭയഗ്രാമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ കവിതകള്‍ രചിക്കാറുണ്ട്. കൃതികള്‍…
ലളിതാംബിക. ജെ
ജനനം 1942 ജനുവരി ഒന്നിന്. നാരായണപിള്ളയുടെയും ജാനമ്മയുടെയും മകള്‍. 1966ല്‍ സിവില്‍ സര്‍വ്വീസില പ്രവേശിച്ചു. കളക്ടറായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായും റബ്ബര്‍ ബോര്‍ഡില്‍ ചെയര്‍പേഴ്‌സണായും ജോലി ചെയ്തു. സമകാലിക യഥാര്‍ത്ഥ്യങ്ങളോടു വളരെ സരസമായി പ്രതികരിക്കുന്നവയാണ് ജെ. ലളിതാംബികയുടെ…
ലളിത. ഡോ.പി.എ
ചേര്‍ത്തല സ്വദേശിയായ ഡോ. ലളിത ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ താമസിക്കുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സണ്‍. ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാമന്ദിരത്തിന്റെ…
ലളിത. കെ.പി.എ.സി
ജനനം 1947 ഫെബ്രുവരി 25 ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള രാമപുരത്ത്. യഥാര്‍ത്ഥ പേര് മഹേശ്വരി. ഭാര്‍ഗവി അമ്മയും കെ. അനന്തന്‍ നായരുമാണ് മാതാപിതാക്കള്‍. പത്താംവയസ്സു മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കെ.പി.എ.സി. യുടെ പ്രശസ്തങ്ങളായ 'കൂട്ടുകുടുംബം', 'സ്വയംവരം', 'അനുഭവങ്ങള്‍…
ലക്ഷ്മി നായര്‍. ഡോ
ജനനം തിരുവനന്തപുരത്ത്. ലാ അക്കാഡമി സ്ഥാപകന്‍ ഡോ.എന്‍.നാരായണന്‍ നായരുടെ മകള്‍. എം.എ. ഹിസ്റ്ററി, എല്‍.എല്‍.എം. ബിരുദങ്ങളും നിയമത്തില്‍ ഡോക്ടറേറ്റും നേടി. കൈരളി ചാനലില്‍ മാജിക് ഓവന്‍ എന്ന പാചക പരിപാടി അവതരിപ്പിക്കുന്നു. കൃതികള്‍ മാജിക് ഓവന്‍: പാചകവിധികള്‍ മാജിക് ഓവന്‍: പാചകരുചി…
ലക്ഷ്മിക്കുട്ടി. എ. ജസ്റ്റീസ്
ജനനം 1944 ല്‍ തിരുവനന്തപുരം അമ്പലത്തറയില്‍. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ്. കവിതകള്‍ എഴുതുന്നു. ആത്മനിഷ്ഠ സ്വഭാവമുള്ള കവിതകളാണ്. കൃതികള്‍ 'എന്റെ ഹൃദയം വിതുമ്പുന്നു' (കവിത) കൈരളി മുദ്രാലയം 2003 ഹൈക്കോടതിയിലെ ഒരു ദിനം (കവിത) എസ്. റ്റി. റെഡ്യാര്‍ സണ്‍സ് 2004.…
