Archives for October, 2017 - Page 34
ഭാഗ്യലക്ഷ്മി. ഡോ.എസ്. (ഡോ.എസ്. ഭാഗ്യലക്ഷ്മി)
ജനനം 1953 ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത്. പ്രൊഫ.എന്‍.ഇ.മുത്തുസ്വാമിയുടെയും എ. സരസ്വതി അമ്മാളുടെയും മകള്‍. സംഗീതത്തില്‍ എം.എ. (ഒന്നാംറാങ്ക്), പി. എച്ച്ഡി. ബിരുദങ്ങള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. കേരള സര്‍വ്വകലാശാല പി. എച്ച്. ഡി ഗൈഡ്.സംഗീതസംബന്ധമായ…
ബിന്ദു കൃഷ്ണന്‍. ഡോ. (ഡോ. ബിന്ദു കൃഷ്ണന്‍)
ജനനം 1970 ല്‍ തൃശൂര്‍ ജില്ലയില്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ റീഡറാണ്. ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ എഴുതുന്നു. എട്ടുവര്‍ഷമായി മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. മലയാളത്തിലെ പല എഴുത്തുകാരുടെയും…
ഭവാനി. കെ. പി. (കാട്ടുശ്ശേരി പിഷാരത്ത് ഭവാനി)
ജനനം 1950 ആഗസ്റ്റ് 1 ന് പാലക്കാട് ജില്ലയിലെ കാട്ടുശ്ശേരിയില്‍. കെ.പി. രാഘവ പിഷാരടിയുടെയും കെ. പി. പത്മാവതി പിഷാരസ്യാരുടെയും മകള്‍. കാട്ടുശ്ശേരി ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ആലത്തൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ദൂരദര്‍ശന്‍, തിരുവനന്തപുരം…
ഭാരതി തമ്പുരാട്ടി
വയലാര്‍ രാമവര്‍മ്മയുടെ ഭാര്യ. 'ഇന്ദ്രധനുസ്സിന്‍ തീരത്ത്' എന്ന സ്മരണാ പുസ്തകമാണ് പ്രസിദ്ധീകരിച്ച കൃതി. കവിയും ഗാനരചയിതാവും വിപ്ലവകാരിയുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്മരണകളാണ് 'ഇന്ദ്രധനുസ്സിന്‍ തീരത്ത്'. അദ്ദേഹത്തിന്റെ നിഴല്‍ പോലെ ജീവിച്ച ഭാരതി തമ്പുരാട്ടി അനുഭവങ്ങളുടെ ലോകത്തേക്ക് ഈ…
ഭാനുമതി മേനോന്‍
ജനനം മലപ്പുറം ജില്ലയില്‍ കാപ്പില്‍ എന്ന ഗ്രാമത്തില്‍ 1949 ല്‍. അരീക്കാട്ട് കണ്ണമ്പള്ളി ഗോപാലകൃഷ്ണക്കുറുപ്പിന്റെയും പള്ളിയാളി നാരായണി അമ്മയുടെയും മകള്‍. പത്മശ്രീ തിക്കുറിശ്ശി കലാവേദി സംസ്ഥാന പ്രസിഡന്റ്, കേരള കള്‍ച്ചറല്‍ ഫോറം (സത്യന്‍ സ്മാരകം) സാഹിത്യ വിഭാഗം കണ്‍വീനര്‍ എന്നീ നിലകളില്‍…
ഭദ്രാ.എന്‍. മേനോന്‍
നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ഭദ്ര എന്‍. മേനോന്‍ (1931 - 2012). മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് നോവലിസ്റ്റ്. 2004ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ജയിംസ് ആണ് ഇവര്‍ രചിച്ച കുറ്റാന്വേഷണ നോവല്‍. ഭദ്ര കൊല്ലം തേവള്ളി മലയാളിസഭാമന്ദിരം സ്‌കൂളിലെ വിദ്യാഭ്യാസ കാലത്ത്…
ഭവാനിയമ്മ ടീച്ചര്‍. കെ.എന്‍. (കെ.എന്‍. ഭവാനിയമ്മ ടീച്ചര്‍)
ജനനം 1924 ല്‍ പത്തനംതിട്ട ജില്ലയിലെ തട്ടയില്‍. എന്‍.എസ്.എസിന്റെ വിവിധ വിദ്യാലയങ്ങളില്‍ മലയാളം അധ്യാപികയായി. 1979 ല്‍ വിരമിച്ചു. പന്തളം പഞ്ചായത്ത് മെമ്പറായിരുന്നു. 'രാമഭക്തരാവണന്‍' (2006) ആണ് പ്രസിദ്ധീകരിച്ച കൃതി. ധാരാളം കഥകളും കവിതകളും രചിച്ചിട്ടുണ്ട്. കൃതി 'രാമഭക്തരാവണന്‍'. ആലുവ: പെന്‍ബുക്‌സ്,…
ഭാര്‍ഗവി അന്തര്‍ജനം
ജനനം 1926 ല്‍ പത്തനംതിട്ടയില്‍. പുതിയടത്ത് ജാതവേദരുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകള്‍. കേരളത്തിലെ നമ്പൂതിരി സ്ത്രീകളിലെ ആദ്യ ബിരുദധാരി. രസതന്ത്രത്തില്‍ എം.എസ് സിയും പി. എച്ച് ഡി.യും നേടി. 31 വര്‍ഷം കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ പ്രൊഫസര്‍. ഔദ്യാഗിക വൃത്തിയില്‍…
ഭാരതി. പി. (പി. ഭാരതി)
ജനനം 1948 ജൂണ്‍ 23 ന് കണ്ണൂര്‍ പള്ളിക്കുന്നില്‍. പി. മുകുന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകള്‍. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു. 2001, 2002 വര്‍ഷങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ സമ്മാനം…
ഭാനുമതി അമ്മ. ഡോ. പി. (ഡോ. പി. ഭാനുമതി അമ്മ)
ജനനം 1942 നവംബര്‍ 21 ന് കൊല്ലം ജില്ലയിലെ ഓച്ചിറ ഞക്കനാല്‍ ഗ്രാമത്തിലുള്ള വെട്ടുകുളഞ്ഞയില്‍ വീട്ടില്‍. അഡ്വ. കെ. മാധവന്‍ നായരുടെയും എന്‍. ഭാര്‍ഗ്ഗവി അമ്മയുടെ മകള്‍. ഗവ. കോളേജ് കാസര്‍ഗോഡ്, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, ഗവ. ആര്‍ട്‌സ്…
