Archives for October, 2017 - Page 36
ബീന. കെ.ആര്‍. (കെ. ആര്‍. ബീന)
ജനനം 1965 മെയ് 31 ന് കോട്ടയത്ത്. കെ. എന്‍. രാമന്‍പിള്ളയുടെയും കെ. രത്‌നമ്മയുടെയും മകള്‍. 1988 ല്‍ എം.എ.ി. തിരുകുടുംബം, വനിത എന്നീ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്തു. 1993 വരെ വിദ്യാര്‍ത്ഥിമിത്രത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റായിരുന്നു. ഇപ്പോള്‍ പുരോഗമന…
ബിയാട്രിക്‌സ് അലെക്‌സിസ്
ജനനം 1944 നവംബര്‍ 30 ന് തിരുവനന്തപുരത്തെ ചിറ്റാറ്റുമുക്കില്‍. ചാള്‍സ് റ്റി. ഗോമസിന്റെയും ബ്ലെസി. ഡി. ഗോമസ്സിന്റെയും മകള്‍. എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. ബി.എസ്‌സി. (സുവോളജി), എം. എ. (മലയാളം),…
ബേബി മേനോന്‍
സാഹിത്യകാരന്‍ കണ്ണന്‍ മേനോന്റെ സഹോദരി. ആദ്യ ചെറുകഥ 'കടല്‍ക്കരയിലെ ദിനങ്ങള്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. ഇപ്പോള്‍ കണ്ണന്‍ മേനോനുമായി ചേര്‍ന്നു കഥകളെഴുതുന്നു. കൃതികള്‍ 'നിത്യഹരിത സത്യങ്ങള്‍' 'അത്താഴവിരുന്ന്' 'അതിരുകള്‍ക്കപ്പുറം', കറുത്ത സായാഹ്നങ്ങള്‍' (കഥാസമാഹാരങ്ങള്‍) പട്ടം പറപ്പിക്കുന്ന കുട്ടികള്‍' (നോവലെറ്റ്) കുട്ടിശങ്കരന്റെ…
ആതിര. എം.എസ്
ജനനം 1989 ല്‍ കോട്ടയം ജില്ലയിലെ കല്ലറയില്‍. ഇപ്പോള്‍ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ താമസിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ കവിതാരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടി. അക്കാലത്ത് തന്നെ 'ചക്കരമാമ്പഴം' എന്ന പ്രഥമ കവിതാസമാഹാരം പ്രസിദ്ധീകൃതമായി. രണ്ടാമത്തെ പുസ്തകമായ 'ഇലകള്‍ക്കിടയില്‍' കവിതകളുടെയും കഥകളുടെയും…
അഷിത
ജനനം തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍. ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. കൃതികള്‍ 'വിസ്മയചിഹ്നങ്ങള്‍' (1987) 'അപൂര്‍ണ വിരാമങ്ങള്‍' (1993) അഷിതയുടെ കഥകള്‍' (1996) 'മഴമേഘങ്ങള്‍' ഒരു സ്ത്രീയും പറയാത്തത്' 1998…
ആശാ സുവര്‍ണ്ണരേഖ
ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാലില്‍ 1965 ല്‍. മലയാള സാഹിത്യത്തില്‍ ബിരുദം, മെക്കാനിക്ക് റേഡിയോ ആന്റ് ടെലിവിഷന്‍ കോഴ്‌സ് ജയിച്ചു. ആകാശവാണി നാടകങ്ങള്‍ രചിക്കുകയും അവയില്‍ അഭിനയിക്കുകയും ചെയ്തു. ആകാശവാണിയിലെ ബാല ആര്‍ടിസ്റ്റ്ായിരുന്നു ആദ്യം.1983 ല്‍ സുഹൃത്തുക്കളുമായി…
ആര്യാദേവി. ഡോ. ടി (ഡോ. ടി ആര്യാദേവി)
ജനനം 1946 നവംബര്‍ 30 ന് തൃപ്പൂണിത്തുറയില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തൃപ്പൂണിത്തുറയിലെ ഗവണ്‍മെന്റ് പാലസ് ഗേള്‍സ് ഹൈസ്‌കൂളില്‍. കോളേജ് വിദ്യാഭ്യാസം തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍. തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ 23 വര്‍ഷം അധ്യാപിക. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി. ബിരുദം.…
ആര്യ ഗോപി
ജനനം 1986 ല്‍. പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വിദ്യാഭ്യാസം. സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി. 'മാലാഖമത്സ്യ' മെന്ന കഥാസമാഹാരവും 'ജീവന്റെ വാക്കുകളെ'ന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ 'തീപ്പുലരി' (കഥകള്‍,…
അനുപമ. ആര്‍. ഡോ. (ഡോ. അനുപമ ആര്‍)
ജനനം 1974 ജനുവരി 4 ന് അടൂരില്‍. ജെ. രഘുകുമാരി അമ്മയും ഡോ. ജി. രാമചന്ദ്രന്‍ നായരും മാതാപിതാക്കള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം. ഒബ്‌സ്റ്റെറ്റെറിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ ഡിപ്ലോമയും ഡല്‍ഹിയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ ഡി.എന്‍.ബി.യും…
ആശ.ജി. വക്കം (പ്രൊഫ. ആശ. ജി വക്കം)
ജനനം1955 ല്‍ തിരുവനന്തപുരത്തെ കടയ്ക്കാവൂരില്‍. രാധമ്മയുടെയും ഡോ.ഗോപാലന്റെയും മകള്‍. കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ മലയാള വിഭാഗം (എം.എ.), തിരുവനന്തപുരം വിമന്‍സ് കോളേജ് (എം. ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എന്‍ കോളേജില്‍ മലയാള വിഭാഗം പ്രൊഫസറാണ്.അനാമികയുടെ സുവിശേഷങ്ങള്‍' എന്ന ആത്മകഥ ഒരു പുനര്‍ജന്മകഥ…
