Archives for October, 2017 - Page 601
തെയ്താര തെയ്താര തക
തെയ്താര തെയ്താര തക തെയ്താര തെയ്താര ......(2) പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി വട്ടത്തില് കൂടി വഴക്കൊന്നു കൂടി തെയ്താര........(2) കണ്ണില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിനു കണ്മഷി നന്നല്ലെന്ന് തെയ്താര.........(2) കാതില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിന്‍ കമ്മലു നന്നല്ലെന്ന് തെയ്താര..........(2)…
തെക്കേക്കര വടക്കേക്കര
തെക്കേക്കര വടക്കേക്കര കണ്ണംതളി മുറ്റത്തൊരു തുമ്പമുളച്ചു തുമ്പകൊണ്ടമ്പതു തോണി ചമച്ചു തോണിത്തലക്കലൊരാലുമുളച്ചു ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പിന്നെ പൂവേ പോ!പൂവേ പോ!പൂവേ പൂവെക്കാം പുണര്‍ന്നേക്കാം പൂങ്കാവില്‍ ചെന്നേക്കാം പൂവൊന്നൊടിച്ചേക്കാം പൂവൊന്നു ചൂടിയേക്കാം…
പൂവേ പൊലി പൂവേ
തൃക്കാക്കരപ്പന്റെ മുറ്റത്തൊരു തുമ്പ തുമ്പകൊണ്ടമ്പതു തോണിയും കുത്തി തോണീടെ കൊമ്പത്തൊരാലുമുളച്ചു ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു ഉണ്ണിക്കുകളിക്കാന്‍ പറയും പറക്കോലും തുടിയും തുടിക്കോലും വൊള്ളട്ടും മക്കളും കൂടെപ്പിറന്നു കൂടെപ്പിറന്നു പൂവേ പൊലിപൂവേ പൊലി പൂവേ പൊലി പൂവേ
തുമ്പിതുള്ളല്‍പ്പാട്ട്
ഒന്നാം തുമ്പിയുമവര്‍ പെറ്റ മക്കളും പോയീ നടപ്പറ തുമ്പി തുള്ളാന്‍ തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല തുമ്പിത്തുടര്‍മാല പൊന്‍മാല തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല എന്തെന്റെ തുമ്പി തുള്ളാത്തെ പന്തലില്‍ പൂക്കുല പോരാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തേ? തുമ്പീ തുള്ള് തുള്ള് ഒന്നാം ശ്രീകടലിന്നക്കരെച്ചെന്നപ്പോള്‍…
തകരപ്പാട്ട്
താന തന തന താന തന തന താന തന തന തന്തിനനോ (3) ഒരു ചാലുഴുതില്ല ഒരു വിത്തും വിതച്ചില്ല താനേ മുളച്ചൊരു പൊന്‍തകര താന തന തന താന തന തന താന തന തന തന്തിനനോ (3)…
കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍
കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍ ഉത്രാടം നാള്‍ അസ്തമയത്തില്‍ എത്രയും മോഹിനിമോദത്തോടെ തെക്കന്‍ തെക്കന്‍ തെക്കിനിയപ്പന്‍ തക്കത്തില്‍ ചില പേരുകള്‍ നല്‍കി ഗണനായകനും ഗുരുവരനും മമ തുണയായ് വരണം കുമ്മാട്ടിക്ക് ഓണത്തപ്പാ കുടവയറാ നാണം കൂടാതടുത്തുവാ തേങ്ങമരമതു കായ്ക്കണമെങ്കില്‍ കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിന്‍.
തള്ളേ തള്ളേ എങ്ങട്ട് പോണൂ
തള്ളേ തള്ളേ എങ്ങട്ട് പോണൂ ഭരണിക്കാവില്‍ നെല്ലിനു പോണൂ.. അവിടുത്തെ തമ്പ്രാന്‍ എന്ത് പറഞ്ഞു തല്ലാന്‍ വന്നു കുത്താന്‍ വന്നു ഓടി ഒളിച്ചു കൈതകാട്ടില്‍ കൈത എനിക്കൊരു കയറു തന്നു കയറു കൊണ്ട് കാളയെ കെട്ടി കാള എനിക്കൊരു കുന്തി തന്നു…
മഞ്ഞ കാട്ടില്‍ പോകാല്ലോ
മഞ്ഞന്‍ നായര് കുഞ്ഞന്‍ നായര് മഞ്ഞ കാട്ടില്‍ പോകാല്ലോ മഞ്ഞ കാട്ടില്‍ പോയ പിന്നെ മഞ്ഞ കിളിയെ പിടിക്കാലോ മഞ്ഞ കിളിയെ പിടിച്ചാ പിന്നെ പപ്പും തൂവലും പറിക്കാലോ പപ്പും തൂവലും പറിച്ചാ പിന്നെ ഉപ്പും മുളകും പുരട്ടാലോ ഉപ്പും…
കുണ്ടന്‍ കിണറ്റില്‍ കുറുവടി പോയാല്‍
തൃശ്ശൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള നാടന്‍ പാട്ടാണ് കുമ്മാട്ടിപ്പാട്ട്. കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികള്‍ പാടുന്ന പാട്ടുകള്‍ കുണ്ടന്‍ കിണറ്റില്‍ കുറുവടി പോയാല്‍ കുമ്പിട്ടെടുക്കും കുമ്മാട്ടി... പൊക്കത്തിലുള്ളൊരു വാളന്‍പുളിങ്ങ എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി... മറ്റൊരു…
കുഞ്ഞിക്കുഞ്ഞി കുറുക്കാ
കുഞ്ഞി കുഞ്ഞിക്കുറുക്കാ നിനക്കെന്തു ബെരുത്തം എനിക്കന്റേട്ടാ തലവേദനയും തലക്കുത്തും പനിയും അയിനെന്തു വൈശ്യം അതിനുണ്ടു ബൈദ്യം കണ്ടത്തില്‍ പോണം കക്കിരി പറിക്കണം കറമുറ തിന്നണം പാറമ്മല്‍ പോണം പറ പറ തൂറണം കൂക്കി വിളിക്കണം കൂ കൂ കൂ