Archives for October, 2017 - Page 602
കറുകറെ കാര്‍മുകില്‍
കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ കര്‍ക്കിടത്തേവരേ കര്‍ക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാത്തേ കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ മഴവില്‍ക്കൊടി മാനത്ത് പൊന്നമ്പലമുറ്റത്ത് വിരിയുന്നു തെളിയുന്നു അലിഞ്ഞലിഞ്ഞങ്ങലുഞ്ഞുമായുന്നൂ കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ മാനത്തൊരു…
ഒന്നാനാം കൊച്ചു തുമ്പി
ഒന്നാനാം കൊച്ചു തുമ്പി ഒന്നാനാം കൊച്ചു തുമ്പീ എന്റെ കൂടെ പോരുവായോ നിന്‍കൂടെ പോന്നെങ്കിലോ എന്തെല്ലാം തരുമെനിക്ക് കുളിപ്പാനായ് കുളം തരുവേന്‍ കളിപ്പാനായ് കളം തരുവേന്‍ ഇട്ടിരിപ്പാന്‍ പൊന്‍ പലക ഇട്ടുണ്ണാന്‍ പൊന്‍തളിക കൈകഴുകാന്‍ കൊച്ചു കിണ്ടി കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്
എന്റെ മകനുണ്ണിക്കൃഷ്ണന്‍
എന്റെ മകനുണ്ണിക്കൃഷ്ണന്‍ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കൃഷ്ണന്‍ തന്നെ കെട്ടേണം കൃഷ്ണന്‍ തന്നെ കെട്ട്യാല്‍ പോരാ കാളിയമര്‍ദ്ദനമാടേണം കാളിയമര്‍ദ്ദനമാട്യാല്‍ പോരാ എല്ലുമുറിയെത്തുള്ളേണം എല്ലുമുറിയെത്തുള്ള്യാല്‍ പോരാ സമ്മാനങ്ങള്‍ വാങ്ങേണം സമ്മാനങ്ങള്‍ വാങ്ങ്യാല്‍ പോരാ അമ്മക്കുസമ്മാനിക്കേണം
ഉരിയരി വേവിച്ചുരുളയുരുട്ടി
ഉരിയരി വേവിച്ചുരുളയുരുട്ടി ഉരുളയെടുത്തിട്ടുരുളിയിലിട്ടു ഉരുളിയെടുത്തിട്ടുറിമേല് വച്ചു ഉറിയിലിരുന്നിട്ടുരുളി പിരണ്ടു ഉരുളയും ഉരളിയും ഉറിയും കൂടി തിത്തോം തകൃതോം തറയില് വീണി ട്ടുരുളകളങ്ങനെയുരളോടുരുള്‍ ഉരുളയുമുരിളിയും ഉരുളോടുരുള്‍ ഉരുളയെടുത്തിട്ടുരുളിയിലിട്ടു ഉരുളയെടുത്തിട്ടുരുളിയിലിട്ടു ഉരുളിയെടുത്തിട്ടുറിമേല് വച്ചു ഉറിയിലിരുന്നിട്ടുരുളി പിരണ്ടു ഉരുളയും ഉരളിയും ഉറിയും കൂടി തിത്തോം…
ഉണ്ണീ ഗണപതി തമ്പുരാനേ
ഉണ്ണീ ഗണപതി തമ്പുരാനേ ഒന്നുണ്ട് നിന്നോട് ചോദിക്കുന്നു പൊന്നല്ല പണമല്ല രത്‌നമല്ല തിരുമുടിയില്‍ ചൂടിയോരു പുഷ്പമല്ല തിരുമാറിലിട്ടോരു പൂണൂലല്ലാ സന്തതിയുണ്ടാകാനെന്തുവേണം സന്താനഗോപാലധ്യാനം വേണം ആയുസ്‌സുണ്ടാകാനെന്തു വേണം ആദിത്യദേവനെ സേവ വേണം അര്‍ത്ഥമുണ്ടാകുവാനെന്തുവേണം ക്ഷേത്രം വലിയേടം സേവ വേണം ക്ഷേത്രം വലിയേടമെവിടേയാണ്…
ഇത്തിരിപ്പൂവേ ചുവന്നപൂവേ
ഇത്തിരിപ്പൂവേ ചുവന്നപൂവേ ഇത്തറ നാളും നീ എങ്ങുപോയി? മണ്ണിന്നടിയിലൊളിച്ചിരുന്നോ? മറ്റുള്ളപൂക്കളെ കാത്തിരുന്നോ? വന്നതുനന്നായി , തെല്ലുനേരം വല്ലതും പാടിക്കളിക്കാം സധൈര്യം കാറ്റടിച്ചോമനേ, വീണിടൊല്ലെ, ചെമ്മേറുമീയുടുപ്പാരു തന്നൂ? ചെമ്മേ വന്നുമ്മവെക്കാനെ തോന്നൂ!
ഇഞ്ചിത്താരേ പെണ്ണൂണ്ടോ
ഇഞ്ചിത്താരേ പെണ്ണുണ്ടോ ഇരുമ്പിച്ചിത്താരേ പെണ്ണൂണ്ടോ ഇഞ്ചിത്താരെ പെണ്ണില്ല ഇരുമ്പിച്ചിത്താരെ പെണ്ണില്ല മഞ്ചാടിഞ്ചീ പെണ്ണൂണ്ടോ മാതളപ്പൂവേ പെണ്ണൂണ്ടോ മഞ്ചാടിഞ്ചീ പെണ്ണീല്ലാ മാതളപ്പൂവേ പെണ്ണീല്ലാ കൊശകൊശലേ പെണ്ണൂണ്ടോ കൊശാലും പെണ്ണീല്ലാ കൊശകൊശാലെ പെണ്ണില്ലാ കൊശാലും പെണ്ണൂണ്ടോ ഒരു കുടുക്കപ്പൊന്നേത്തന്നാ പെണ്ണൂത്തരുമോ നാത്തൂനേ? കൊശകൊശല പ്പോര…
ആലായാല്‍ തറ വേണം
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം ആലിന്നുചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം ആലിന്നുചേര്‍ന്നൊരു കുളവും വേണം പൂവായാല്‍ മണം വേണം…
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ ഞാനൊരു കാരിയം കാണാന്‍ പോയി കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ വെള്ളാരം കല്ലിനു വേരിറങ്ങി പത്തായം തിങ്ങി രണ്ടീച്ച ചത്തു ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ കൊച്ചീലഴിമുഖം തീ…
അത്തടത്തില്‍ ഇത്തടത്തില്‍
അത്തടത്തില്‍ ഇത്തടത്തില്‍ ഊതിമുളച്ചൊരു കുമ്പളങ്ങ ഏറങ്ങാട്ടു കരിങ്ങാലിന്മേല്‍ ഏറിക്കൂടി കുമ്പളങ്ങ കാലില്ലാത്തൊരുണ്യയന്‍ നായര്‍ ഏറി മുറിച്ച കുമ്പളങ്ങ മൂലേലിരിക്കും മുത്തശ്ശ്യമ്മ നുറുക്കേണം കറി കുമ്പളങ്ങ വീട്ടിലിരിക്കും അമ്മായി വിളമ്പേണം കറി കുമ്പളങ്ങ പടക്കുവിരുതന്‍ ചാപ്പന്‍ നായര്‍ കൂട്ടേണം കറി കുമ്പളങ്ങ