Archives for October, 2017 - Page 603
അതാചാടി ഹനുമാന്‍
അതാ ചാടി ഹനുമാന്‍ രാവണന്റെ മതിലിന്മേല്‍ ഇരുന്നൂ ഹനുമാന്‍ രാവണനോടൊപ്പമേ പറഞ്ഞൂ ഹനുമാന്‍ രാവണനോടുത്തരം 'എന്തടാ രാവണ,സീതെ കട്ടുകൊണ്ടുപോവാന്‍ കാരണം?' 'എന്നോടാരാന്‍ ചൊല്ലീട്ടല്ല;എന്റെ മനസ്‌സില്‍ തോന്നീട്ട്'? 'നിന്റെ മന്നസ്‌സില്‍ തോന്ന്യാലോ നീയ്യീവ്വണ്ണം ചെയ്യാമോ'? 'പിടിക്ക്യാ വലിക്ക്യാ കല്ലറയിലാക്കാ' 'കല്ലറയിലാക്ക്യാല്‍ പോരാ,വാലിന്മേല്‍…
അച്ഛനും മകനും
മലബാറിലെ ഒരു കൊച്ചുനാടന്‍ പാട്ട്. നാടന്‍ പണിയെടുത്തു ജീവിതം കഴിച്ചുപോന്നിരുന്ന ഒരു ജനതയില്‍ മഴ സൃഷ്ടിക്കുന്നത് പണി എടുക്കാന്‍ പറ്റാത്ത പട്ടിണിക്കാലമാണ്. മഴയതാ പെയ്ന്ന് ഇടിയതാ മുട്ട്ന്ന് അച്ഛാ എനിക്കൊരു ''ഓള'' വേണം... കൈയില് കാശില്ല, കടം തരാനാളില്ല.. മോനേ നിനക്കിപ്പൊരോള…
ശ്രീഗണപതിയുടെ
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശ്രീ മഹാദേവനും ശ്രീപാര്‍വ്വതിക്കും പൊന്നായ് വളര്‍ന്നവനേ തുയിലുണര് ആനമുഖവന്ക്ക് മുതലമൃദൂണ്ക്ക് അയ്യാ തുയിലുണര് അയ്യായ്യാ തുയിലുണര് ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശിവനേ ശിവനുതിരുമകനേ പിള്ള ഗണപതിയേ ഗണപതിയേ നിന്നെ കൈലാസത്തില്‍ പെരുമാള്‍തിരുമുന്‍പില്‍! അച്ഛനു…
വെള്ളേടത്തുകാരി വെളുത്തേടത്തുകാരി
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന... വെള്ളേടത്തുകാരി വെളുത്തേടത്തുകാരി വെള്ളരി പെറ്റതു വെള്ളക്കാരി കാര്യക്കാരി അവള്‍ വീര്യക്കാരി അവള്‍ തേടിക്കൊണ്ടു രണ്ടു ചീര നട്ടു. (തന്നന്ന താനന്ന…
വിഷുപ്പാട്ട്
കൊന്നകള്‍ പൂത്തുപൂവിട്ടൂ വിഷു വന്നെത്തി വീണ്ടുമിവിടെ പൊന്നും പണവും ഫലങ്ങള്‍ പിന്നെ ധാന്യങ്ങളൊക്കെയൊരുക്കി നല്ലതളികയില്‍ വച്ചൂ ശുഭ മെല്ലാര്‍ക്കും വന്നീടാനായി നെയ്ത്തിരിയിട്ട വിളക്കിന്‍ മുന്നില്‍ മായാത്ത പുഞ്ചിരിയോലും പൊന്നുഗുരുവായൂരപ്പന്‍ തന്റെ പൊന്നണിഞ്ഞിട്ടുള്ള രൂപം പാണികള്‍ കൂപ്പിയിരുന്നു കണി കാണുവാനാകണേ കണ്ണാ…
മുണ്ടകന്‍ കണ്ടാലറിയോടാ
മുണ്ടകന്‍ കണ്ടാലറിയോടാ മുണ്ടകന്‍ കണ്ടാലറിയില്ല പുഞ്ചയ്ക്ക് തേവാനറിയോടാ പുഞ്ചയ്ക്ക് തേവാനറിയില്ല മുണ്ടു മുറുക്കിയുടുത്തേ നിന്നെ ഇക്കണ്ട കാലം പഠിപ്പിച്ചു എന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്തേ നിന്നെ പഠിപ്പിച്ചു കണ്ടം കുത്താനറിയോടാ വരമ്പ് മാടാനറിയോടാ ആറ്റുമ്മണമ്മലെ പാട്ടറിയോ വട്ടക്കളിയുടെ ചോടറിയോ…
പരുന്തുപാട്ട്
തെയ്യോം തക താരോം തിത്തോം തക താരോ തിനന്തിനന്താരോ രാരിക്കന്‍രാരോ രേരിക്കന്‍രേരോ അപ്പരുന്തിപ്പരുന്തേ പരുന്തേ മാനത്തെ ചെമ്പരുന്തേ മാനത്തൂടങ്ങിങ്ങുപായും പരുന്തേ മാനത്തെ ചെമ്പരുന്തേ പരുന്തേ ആടിവരൂ പരുന്തേ തെയ്യോം .... കൊക്കു കളി കണ്ടുനിക്കും പരുന്തേ മാനത്തെ ചെമ്പരുന്തേ കൊക്കിനെ…
നേരം പോയ് നേരം പോയ്
നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റ്യേ... കാനംകോഴി കൊളക്കോഴി തത്തിത്തത്തിച്ചാടുന്നേ... കണ്ണാരം പൊത്തിപ്പൊത്തി കടയ്ക്കാടം കടന്ന് കടന്ന് കാണാത്ത പിള്ളേരെല്ലാം കണ്ടും കൊണ്ടോടി വായോ അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ തൊട്ടു വായോ കയ്യോ കാലോ തൊട്ടു…
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വയലുപണിയാണെടോ എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വിത്തുവിതയ്ക്കലാണെടോ എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ നിങ്ങളുടെ…
നാലില്ലം നാളൊരു
നാലില്ലം നാളൊരു നടുമുറ്റത്ത് കെട്ടിപ്പണിതൊരു മുല്ലത്തറ ഇന്നലെ ഞാനൊരു മുല്ലനട്ടു മുല്ലക്കുമുക്കുടം വെള്ളമൊഴിച്ചു നാളക്കുമുന്നാഴി പൂവറുക്കാം എന്തിലറുക്കേണ്ടു മുല്ലപ്പൂവ് കയ്യിലറുത്താല്‍ കരിയും പൂവ് എന്തിലറുക്കേണ്ടു മുല്ലപ്പൂവ് മുണ്ടിലറുക്കേണ്ടു മുല്ലപ്പൂവ് മുണ്ടിലറുത്താല്‍ മുഷിയും പൂവ് എന്തിലറുക്കേണ്ടു മുല്ലപ്പൂവ് വെള്ളിത്തളികേലറുക്കാം പൂവ് വെള്ളിത്തളിക നിറയോളമറുത്തു…