Archives for October, 2017 - Page 604
സൂര്യേനുദിച്ചുകണ്ടേ
ഒരു ഞാറുനടീല്‍ പാട്ട്. സൂര്യേനുദിച്ചുകണ്ടേ താരീകന്താരോം നേരംപുലര്‍ന്നുപോയേ താരീതിനന്തോം ഒരുപിടിഞാറെടുത്തേന്‍ താരീകന്താരോം ആദിത്യന്‍ കതിരുനോക്യേ താരീതിനന്തോം ആദിത്യന്‍കതിരുകണ്ടേ താരീകന്താരോം തൈവത്തെക്കൈയെടുത്തേന്‍ താരീതിനന്തോം തമ്പുരാന്‍ വന്നല്ലോ താരീകന്താരോം തല്ലിക്കരകേറ്റുമേ താരീതിനന്തോം നട്ടിട്ടും തീരുന്നില്ലേ താരീകന്താരോം നേരംപുലര്‍ന്നുപോയേ താരീതിനന്തോം മേനിതളര്‍ന്നുപോയേ താരീകന്താരോം നേരം…
മാരിമഴകള്‍ നനഞ്ചേ
മാരിമഴകള്‍ നനഞ്ചേചെറു വയലുകളൊക്കെനനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേചെറു ഞാറുകള്‍കെട്ടിയെറിഞ്ചേ ഓമല, ചെന്തില, മാലചെറു കണ്ണമ്മ, കാളി, കറുമ്പി, ചാത്ത, ചടയമാരായചെറു മച്ചികളെല്ലാരുംവന്തേ വന്തുനിരന്തവര്‍നിന്റേകെട്ടി ഞാറെല്ലാം കെട്ടിപ്പകുത്തേ, ഒപ്പത്തില്‍ നട്ടുകരേറാനവര്‍ കുത്തിയെടുത്തു കുനിഞ്ചേ കണ്ണച്ചെറുമിയൊന്നപ്പോള്‍അവള്‍ ഓമലേയൊന്നുവിളിച്ചേ 'പാട്ടൊന്നു പാടീട്ടുവേണംനിങ്ങള്‍ നട്ടുകരയ്ക്കങ്ങുകേറാന്‍' അപ്പോളൊരുതത്തപ്പെണ്ണ്അവള്‍ മേമരമേറിക്കരഞ്ചേ മേല്‌പോട്ടുനോക്കിപ്പറഞ്ചേകൊച്ചു…
നേരം വളരെപ്പുലരുംമുമ്പേ
കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍പാട്ട്. നേരം വളരെപ്പുലരുംമുമ്പേ തമ്പൂരാന്‍ വന്നുവിളിക്കുന്നേ ചിന്നക്കൊടയും കറക്കിപ്പുടിച്ച് തമ്പൂരാന്‍ വന്നുവിളിക്കുന്നേ പുള്ളയൊള്ളകള്ളീകളേം പെണ്ണാളേംവിളിച്ചെറക്കുന്നേ മുട്ടിക്കൂനിമുതുമികളേം പെണ്ണാളേം വിളിച്ചെറക്കുന്നേ ചിന്നക്കൊടയും കറക്കിപ്പുടിച്ചേ തമ്പൂരാന്‍ വന്നുവിളിക്കുന്നേ നേരം വളരെപ്പുലരുംമുമ്പേ തമ്പൂരാന്‍വന്നുവിളിക്കുന്നേ
തേവീ തിരുതേവീപുന്തേരിക്കണ്ടം
നെല്‍കൃഷിയുടെ ഒരുക്കങ്ങളെ പ്രതിപാധിക്കുന്ന ഒരു നാടന്‍ പാട്ട്. തേവീ തിരുതേവീപുന്തേരിക്കണ്ടം പുന്തേരിക്കണ്ടത്തിലാളൂവരുന്നേ ആളൂവരുന്നേകാളാവരുന്നേ കാളാ വരുന്നേ/കലപ്പാവരുന്നേ നുകംവരുന്നേ/ കാളാവരുന്നേ തേവീ തിരുതേവീപുന്തേരിക്കണ്ടം പുന്തേരിക്കണ്ടത്തിലാളൂവരുന്നേ കല്ലേലിരിക്കുന്ന കല്ലേരിനണ്ടേ കല്ലെടനീങ്ങി വഴികൊടുനണ്ടേ ആളൂവരുന്നേ കാളാവരുന്നേ കാളാവരുന്നേ കലപ്പാവരുന്നേ തേവീ തിരുതേവീ പുന്തേരിക്കണ്ടം പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
തേയവാഴിത്തമ്പുരാന്റേ
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. തേയവാഴിത്തമ്പുരാന്റേ തിരുവുമ്പീല് അടിയങ്ങള് തളര്‍ന്നുനിന്നൂ പാടീയാടുന്നേയ് തേയവാഴിത്തമ്പൂരാന്റേ തിരുമുമ്പീല് ഈയുള്ളോരുതളര്‍ന്നുനിന്നൊരു പാട്ടുപാടുന്നേയ് വെട്ടിയിട്ട തോലുകളൊക്കെ കരിഞ്ഞുപോയല്ലാ എന്നുംചൊല്ലീയിവ്വാളെന്നെ പിടിച്ചുകെട്ടല്ലേ ഞാറുകളെല്ലാം മുട്ടുവച്ചി ളകിപ്പോയല്ലാ എന്നുംചൊല്ലീയിവ്വാളെന്നേ പിടിച്ചുകെട്ടല്ലേ തേയവാഴിത്തമ്പൂരാന്റേ തിരുമുമ്പിലേയ് അടിയങ്ങള് തളര്‍ന്നുനിന്നൂ പാടിയാടുന്നേയ്
തെക്കനാംകോപൂരത്തില്‍
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. തെക്കനാംകോപൂരരത്തില്‍ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴ കൊള്ളുന്നല്ലോ കിഴക്കനാം കോപൂരത്തില്‍ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴകൊള്ളുന്നല്ലോ വടക്കനാം കോപൂരത്തില്‍ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴകൊള്ളുന്നല്ലോ നാലൂമഴയൊത്തുകൂടീ കനകമഴപെയ്യുന്നേയ്! കനകമഴപെയ്യുന്നേയ് മലവെള്ളമിറങ്ങുന്നേയ് മലവെള്ളമിറങ്ങുന്നേയ് കോതയാറു…
കുഞ്ഞപ്പന്‍ മരംകെട്ടീ
കുഞ്ഞപ്പന്‍ മരംകെട്ടീ ഒരുവളയംവന്നപ്പം കുഞ്ഞപ്പന്‍ മരംകെട്ടീ ചിറ്റുമരം വന്നപ്പം അന്നല്ലടീ രാജപ്പെണ്ണേ അമ്മിക്കല്ലീച്ചോറുതന്നേ തിന്തിമിതിന്തിമിന്താരോം തിന്തിമിതിന്തിമിന്താരോം കുട്ടിയാടുംമേച്ചടിച്ചൂ തലപ്പാളേല്‍ കൂലീംകൊണ്ട് അന്നല്ലടീ രാജപ്പെണ്ണേ പാക്കുന്തോട്ടിച്ചോറുതന്നേ ചാലോട്ടുക്കണ്ടംനട്ട് തലപ്പാളേക്കൂലിംകൊണ്ട് അന്നല്ലടീ രാജപ്പെണ്ണേ വെറ്റേമ്മാന്‍തേച്ചുതന്നേ തിന്തിമിതിന്തിമിന്താരോം
കാഞ്ഞിരക്കീഴ്‌നടുക്കണ്ടം തുണ്ടത്തില്‍
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. കാഞ്ഞിരക്കീഴ്‌നടുക്കണ്ടം തുണ്ടത്തില്‍ ആതിച്ചന്‍ കാളേ വലത്തുംവച്ചൂ ചന്തിരന്‍കാളേയിടത്തുംവച്ചൂ ഇച്ചാലുപൂട്ടീ മറുചാലുഴുവുമ്പം ചേറും കട്ടയൊടയും പരുവത്തില്‍ ചവുട്ടിനിരത്തിയവാച്ചാലും കോരീ വാച്ചാലും കോരീപൊരിക്കോലും കുത്തീ പൊരിക്കോലും കുത്തിയാവാരീവെതപ്പീനാ വാരീവെതച്ചൂമടയുമടപ്പീനാ പിറ്റേന്നൂനേരം വെളുത്തതും തീയതീ മടതുറന്നൂ വെതയും തോത്തീ…
ആലേന്തറപ്പോറ്റീന്നൊരു
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്. ആലേന്തറപ്പോറ്റീന്നൊരു പോറ്റീവരിണേയ് കെട്ടോലകണക്കോലകള്‍ കക്ഷത്തിലിടുക്കീ പൂണിട്ടിടങ്ങാഴീ തലമാറിപ്പിടിച്ച് ആലേന്തറപ്പോറ്റീന്നൊരു പോറ്റീവരിണേയ് ഈ തെങ്ങടിക്കണ്ടത്തില വാരത്തിനു വരിണേയ് തെങ്ങോലകള്‍വീണെന്റെ വെളവൊക്കെക്കുറവേയ് പൂണിട്ടിടങ്ങാഴി തലമാറിപ്പിടിച്ച്....
അരയരയോ കിങ്ങിണീയരയോ
ഒരു ഞാറുനടീല്‍ പാട്ട്. അരയരയോ... കിങ്ങിണീയരയോ... നമ്മക്കണ്ടം...കാരക്കണ്ടം കാരക്കണ്ടം നട്ടീടുവേ അരയരയോ...കിങ്ങിണീയരയോ... ഓരായീരം... കാളേംവന്ന് ഓരായീരം...ആളുംവന്ന് ഓരായീരം വെറ്റകൊടുത്ത് അരയരയോ കിങ്ങിണീയരയോ നമ്മക്കണ്ടം കാരക്കണ്ടം കാരക്കണ്ടം നട്ടീടവേ...