Archives for October, 2017 - Page 608
ഇരയിമ്മന്‍തമ്പി (1782_1856)
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്‌സിലെ പ്രമുഖനായിരുന്നു ഇരയിമ്മന്‍തമ്പി എന്ന രവിവര്‍മ്മന്‍തമ്പി. 'ഓമനത്തിങ്കള്‍ക്കിടാവോ' എന്ന മനോഹരമായ താരാട്ടുപാട്ടെഴുതിയ ഇരയിമ്മന്‍തമ്പി എന്ന കവിയെ മലയാളികള്‍ക്ക് ഒരു കാലത്തും മറക്കാനാവില്ല. സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇരയിമ്മന്‍തമ്പി ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകളും അനേകം കീര്‍ത്തനങ്ങളും…
സ്വാതിതിരുനാള്‍ (1813_1846)
കര്‍ണ്ണാടക സംഗീതത്തില്‍ അനശ്വര വാഗേ്ഗയകാരന്മാരായ ത്യാഗരാജസ്വാമി, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ര്തി എന്നിവരോടൊപ്പം സ്ഥാനം നേടിയിട്ടുള്ള വാഗേ്ഗയകാരനാണ് സ്വാതിതിരുനാള്‍. സംഗീതജ്ഞന്മാര്‍ക്കിടയിലെ രാജാവായും രാജാക്കന്മാര്‍ക്കിടയിലെ സംഗീതജ്ഞനായും സ്വാതിതിരുനാള്‍ വിശേഷിപ്പിക്കപ്പെടുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ എ.ഡി. 1813ല്‍ സ്വാതിതിരുനാള്‍ ജനിച്ചു. സ്വാതിതിരുനാളിന്റെ ജനനസമയത്ത് ഈ…
പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല.അമ്പലപ്പുഴയിലെ കരൂര്‍ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും…
ചെറുകാട് സ്മാരക ട്രസ്റ്റ്
ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാര്‍ത്ഥം 1978ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിച്ച ട്രസ്റ്റാണ് ചെറുകാട് സ്മാരക ട്രസ്റ്റ്. 1984ല്‍ തിരുവനന്തപുരത്തു നിന്നും ആസ്ഥാനം പെരിന്തല്‍മണ്ണയിലേയ്ക്ക് മാറ്റി. 1978 മുതല്‍ ഈ ട്രസ്റ്റ് ശക്തി അവാര്‍ഡ് എന്ന പേരില്‍ ഓരോ…
ഭാരതീയ വിചാര കേന്ദ്രം
1982 ഒക്ടോബര്‍ 27ന് വിജയദശമി ദിനത്തിലാണ് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിതമായത്. തിരുവനന്തപുരം സംസ്‌കൃതി ഭവന്‍ ആസ്ഥാനമാക്കിയാണ് ഭാരതീയ വിചാര കേന്ദ്രം. പുളിമൂട്ടിനടുത്ത സ്വന്തം കെട്ടിടമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡി യുടെ…
നാഷനല്‍ ലൈബ്രറി, കൊല്‍ക്കത്ത
കൊല്‍ക്കത്തയില്‍ ബെല്‍വഡീയര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയാണ് ഭാരതീയ ദേശീയ ഗ്രന്ഥശാല. പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണിത്. 1835ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കട്ട പബ്ലിക്ക് ലൈബ്രറിയാണ് ഇതിന്റെ മുന്നോടി. 1844ല്‍ ഗവര്‍ണര്‍ ജനറല്‍ മെറ്റ്കാഫിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട…
പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി
കുന്നത്തുനാട് താലൂക്കിലാണ് പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി. 1984 സെപ്തംബര്‍ 22ന് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എന്‍.ജി. കര്‍ത്തയാ പൊതുജനങ്ങള്‍ക്കായി ഇതു തുറന്നുകൊടുത്തു. ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട് ലൈബ്രറിയില്‍. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാം നിലയില്‍…
പറവൂര്‍ പബ്ലിക് ലൈബ്രറി
ആലപ്പുഴ ജില്ലയില്‍ പുന്നപ്ര പറവൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയാണ് പറവൂര്‍ പബ്ലിക്ക് ലൈബ്രറി. 1947 ജൂണ്‍ 8 നാണ് ഇത് സ്ഥാപിച്ചത് ലൈബ്രറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ സമാധാനം പരമേശ്വരന്‍ പുരസ്‌കാരം…
ബഹ്‌റൈന്‍ കേരളീയ സമാജം
ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സംഘടനയാണ്. 1947ല്‍ സ്ഥാപിതമായ ഈ സമാജം, വളരെ പഴക്കം ചെന്നതും ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നതുമായ സ്വന്തമായി ആസ്ഥാനമുള്ള പ്രവാസിമലയാളികളുടെ കൂട്ടായ്മയാണ്.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ
ന്യൂഡല്‍ഹിയിലുള്ള, ഭാരതത്തിലെ ആദ്യത്തെ നാടക പരിശീലന സ്ഥാപനമാണ് എന്‍.എസ്.ഡി അഥവാ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. സാംസ്‌കാരിക മന്ത്രാലയത്തിന്റെ അധീനതയില്‍ സ്വയംഭരണ സംഘടനയാണ് എന്‍.എസ്.ഡി. 1959ല്‍ സംഗീത നാടക അക്കാദമി മൂലം സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 1975ല്‍ ഒരു…