Archives for October, 2017 - Page 613
ബാലസാഹിത്യം
കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവയെയാണ് ബാലസാഹിത്യം എന്നുപറയുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു. പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക, മലര്‍വാടി…
ദളിത് സാഹിത്യം
ദളനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്ന അര്‍ഥമാണ് ദളിത്. ആദ്യകാലത്ത് മഹാത്മാഗാന്ധിയും മറ്റും ഹരിജനങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. വിഷ്ണുവിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. പിന്നീടത് ദുഷിച്ച അര്‍ത്ഥത്തില്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങി. ആ എതിര്‍പ്പ് വന്നതോടെയാണ് വ്യാപകമായി ദളിത് എന്ന്…
നാടകസിദ്ധാന്തങ്ങള്‍
സങ്കീര്‍ണമായ സിദ്ധാന്തങ്ങളിലൊന്നാണിത്. ഡ്രമാറ്റിക് ചിന്തകരില്‍ത്തന്നെ രചനാരീതിയാണ് പ്രധാനമെന്ന് വാദിക്കുന്നവരും അവതരണമാണ് പ്രധാനമെന്ന് വാദിക്കുന്നവരുമുണ്ട്. പാശ്ചാത്യ നാടകങ്ങളിലാണ് ഡ്രമാറ്റിക് തിയറി വ്യാപകമായി പ്രയോഗിച്ചുവരുന്നത്. ഡ്രമാറ്റിക് സിദ്ധാന്ത സ്വഭാവങ്ങള്‍ക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ച പ്രധാന നാടകകൃത്തായിരുന്നു ഷെയ്ക്‌സ്പിയര്‍. യാഥാര്‍ഥ്യത്തെ അനുകരിക്കുകയോ പ്രതിഫലിപ്പിക്കുകയോ ആണ് പൊതുവെയുള്ള…
നവവിമര്‍ശനം
1930കളില്‍ സാഹിത്യരംഗത്തുണ്ടായ സാഹിത്യ വിമര്‍ശന സമ്പ്രദായമാണ് നവവിമര്‍ശനം. 1944ല്‍ പുറത്തിറങ്ങിയ ജോണ്‍ ക്രോ റാന്‍സമിന്റെ 'ദ് ന്യൂ ക്രിട്ടിസിസം'എന്ന കൃതി ഇതിന് ആധുനിക മാനങ്ങള്‍ നല്‍കി. 1930 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് നിറഞ്ഞുനിന്നിരുന്നത് നവീന നിരൂപണശാഖയായിരുന്നു. ഒരു…
തുള്ളല്‍ സാഹിത്യം
തുള്ളല്‍ എന്ന കേരളീയ കലയുമായി ബന്ധപ്പെട്ട സാഹിത്യപ്രസ്ഥാനമാണ് തുള്ളല്‍ സാഹിത്യം. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍കലയുടെ രംഗാവിഷ്‌കരണത്തിന് അനുയോജ്യമായ വിധത്തില്‍ രചിച്ച കൃതികളാണ് ഇവ.ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലങ്ങള്‍ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു…
ചെന്തമിഴ്
സംഘകാലഘട്ടത്തിലെ തമിഴകത്തെ ഭാഷയാണ് ചെന്തമിഴ്. ദ്രാവിഡഭാഷാഗോത്രത്തില്‍ ആദ്യം വികസിച്ച സാഹിത്യഭാഷയായ ചെന്തമിഴിനെയാണ് രാജഭാഷ എന്നു പറയുന്നത്. ഇന്നത്തെ തമിഴ് ഭാഷയുടെ ഒരു പൂര്‍വ്വരൂപമാണിത്. കേരളത്തിലെ വ്യവഹാരഭാഷയ്ക്ക് സ്വന്തമായൊരു സാഹിത്യഭാഷയുണ്ടാവാന്‍ (സ്വതന്ത്ര മലയാളം) ഏറെക്കാലം വേണ്ടിവന്നു. കേരളവും തമിഴ്‌നാടും സമീപപ്രദേശങ്ങളായതുകൊണ്ടും അവ…
ഖണ്ഡകാവ്യം
ആറില്‍ കുറവ് സര്‍ഗ്ഗങ്ങളുള്ള കാവ്യമാണ് ഖണ്ഡകാവ്യം. സംസ്‌കൃത കാവ്യാലങ്കാരികന്മാര്‍ മഹാകാവ്യവുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ലക്ഷണനിര്‍ണ്ണയമാണ് നടത്തിയത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ക്ക് പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം. തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും, കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങള്‍ക്ക് ഊന്നല്‍, ജീവത്തായ അനുഭവങ്ങളുടെയും…
ആക്ഷേപഹാസ്യം
വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമര്‍ശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം. ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങള്‍, ആക്ഷേപഹാസ്യ സിനിമകള്‍, ആക്ഷേപഹാസ്യ പ്രഭാഷണങ്ങള്‍, ആക്ഷേപഹാസ്യ കവിതകള്‍, ആക്ഷേപഹാസ്യ ഗാനങ്ങള്‍, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങള്‍,…
അശ്ലീലസാഹിത്യം
ലൈംഗികവികാരങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമായ സാഹിത്യമാണ് അശ്ലീലസാഹിത്യം. ഭാരതീയ കാവ്യസങ്കല്പപ്രകാരം വ്രീഡാദായി, ജുഗുപ്‌സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ലീലം മൂന്നുവിധമാണ്. ഒരേ സംസ്‌കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളില്‍പ്പെടുന്നവര്‍പോലും അശ്ലീലതയെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. പുരാണേതിഹാസങ്ങളിലും ലബ്ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളിലും അശ്ലീലഭാഗങ്ങളുണ്ട്. സംസ്‌കൃതത്തിലെ…
അറബിമലയാള സാഹിത്യം
മാപ്പിളമാര്‍ എന്നറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. അനേകം പ്രസ്ഥാനങ്ങളിലൂടെ ഇതിന്റെ സാഹിത്യം സമ്പന്നമായിത്തീര്‍ന്നു. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അക്ഷരമാലയുടെ ആവശ്യം വന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍…