Archives for July, 2018
മാപ്പിളത്തെയ്യം
ഉത്തര കേരളത്തില്‍, വിശേഷിച്ച്, കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ ദേശങ്ങളില്‍ ആടുന്ന ചില തെയ്യങ്ങളാണിത്. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ് മാപ്പിളത്തെയ്യം. ഹിന്ദു-മുസ്ലീം മതവിശ്വാസികള്‍ പരസ്പരം സഹകരിച്ചാണ് ഈ കലാരൂപം കെട്ടിയാടുന്നത്. ഈ തെയ്യങ്ങള്‍ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കണക്കാക്കുന്നത്. മാവിലന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്.…
യഥാതഥ്യപ്രസ്ഥാനം (റിയലിസം)
യഥാതഥ്യം എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കില്‍ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തില്‍ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്. റിയലിസം എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. സത്യത്തെ അനാവരണം ചെയ്യുമ്പോള്‍ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തില്‍ പെടുത്താം. പത്തൊമ്പതാം…
മൂലൂര്‍ സ്മാരകം
സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവര്‍മ്മസൗധം 1989 മാര്‍ച്ച് 9 മുതല്‍ സരസകവി മൂലൂര്‍ സ്മാരകമാണ്. കേരളവര്‍മ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് സ്മാരകം. മാസം തോറും സെമിനാറുകള്‍, മൂലൂരിന്റെ കവിതകള്‍ സി.ഡിയിലാക്കി സാധാരണക്കാര്‍ക്ക് എത്തിക്കുക എന്നതാണ് പ്രധാന…
മഷിത്തണ്ട് (നിഘണ്ടു) ഇന്റര്‍നെറ്റില്‍
ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു മലയാളം നിഘണ്ടുവാണ് മഷിത്തണ്ട് (). പന്ത്രണ്ടായിരം മലയാള പദങ്ങളും മൂവായിരം ഇംഗ്ലീഷ് പദങ്ങളുമായി 2007 ലെ ഓണത്തിന് പുറത്തിറങ്ങിയ മഷിത്തണ്ട് നിഘണ്ടുവില്‍ 2012 ഓഗസ്റ്റ് മാസത്തില്‍ 65,427 മലയാള പദങ്ങളും 90,134 ഇംഗ്ലീഷ് പദങ്ങളുമുണ്ടായിരുന്നു. സൈറ്റിനകത്ത് പദങ്ങളില്‍…
വാസുദേവസ്തവകാരന്‍
വാസുദേവസ്തവം എന്ന സ്‌തോത്ര കൃതിയുടെ കര്‍ത്താവ്. പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍ ജീവിച്ചിരുന്ന കവി. അജ്ഞാതനാമാവ്. ശ്രീകൃഷ്ണ സ്തവം എന്നും പേരുണ്ട്.
സാറാ ജോസഫ് ഹേല്‍
സാറാജോസഫ് ഹേല്‍ എന്ന ഇംഗ്ലീഷ് കവയിത്രി എഴുതിയ കവിതകളിലൊന്നായ മേരിക്കുണ്ടൊരു കുഞ്ഞാട് മലയാളി ബാല്യത്തിന്റെ ഭാഗമായി അലിഞ്ഞുചേര്‍ന്നിരുന്നതാണ്. കൃതി മേരിക്കുണ്ടൊരു കുഞ്ഞാട്
ശൂദ്രകന്‍
സംസ്‌കൃത നാടകകൃത്ത്. ആരഭി വംശത്തിലെ രാജകുമാരനായിരുന്ന ശിവദത്തനാണ് ശൂദ്രകന്‍ എന്നറിയപ്പെട്ടതെന്ന് പറയുന്നു. മൃച്ഛകടികം എന്ന കൃതിയല്ലാതെ ഇദ്ദേഹത്തിന്റേതായി മറ്റു കൃതികളൊന്നും കണ്ടുകിട്ടിയിട്ടില്ല. രാജഭരണത്തെ വിമര്‍ശിക്കുന്ന കൃതിയാണ് മൃച്ഛകടികം. മണ്ണുകൊണ്ടുള്ള ചെറിയ കളിവണ്ടി എന്നാണ് അര്‍ത്ഥം.
കാറല്‍ മാര്‍ക്‌സ്
ലോകത്തെ മാറ്റിമറിച്ച കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ആചാര്യന്മാരില്‍ മുഖ്യന്‍. ജര്‍മ്മനിയില്‍ ജൂത വംശത്തില്‍ പിറന്നു. പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറി. എംഗല്‍സുമായി ചേര്‍ന്ന് ദാസ് ക്യാപ്പിറ്റല്‍ (മൂലധനം) എഴുതി. കമ്മ്യൂണിസ്റ്റ് മാനിഫെസേ്റ്റായുടെ ശില്പി.
വിശാഖ ദത്തന്‍
സംസ്‌കൃത നാടകകൃത്തായിരുന്നു. മുദ്രാരാക്ഷസം എന്ന കൃതിയാണ് പ്രമുഖം. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഉയര്‍ച്ചയുടെ കഥ പറയുന്ന നാടകമാണിത്.
കുലശേഖര ആഴ്‌വാര്‍
സംസ്‌കൃത കവിയായിരുന്നു. വിഷ്ണു സ്‌തോത്രമായ മുകുന്ദമാല എന്ന കൃതിയാണ് പ്രമുഖം. കുലശേഖര രാജാക്കന്മാരില്‍ ഒരാളായിരുന്നു എന്നു കരുതുന്നു.