Archives for July, 2018 - Page 2
ഒരു വിഷാദഗാനം പോലെ
(കഥാസമാഹാരം) നീനാ പനയ്ക്കല്‍ ഇതില്‍ പതിനഞ്ച് കഥകളാണുള്ളത്. ആദ്യത്തെ കഥയുടെ പേരില്‍ തന്നെയാണ് കഥാസമാഹാരം. വിവാഹിതയായി അമേരിക്കയിലെത്തി ഭര്‍ത്താവിനോടൊപ്പം താമസിച്ചു തുടങ്ങിയ ഇരുപത്തിയഞ്ചുകാരിയുടെ ദുഃഖ തീഷ്ണമായ ആത്മഗതങ്ങളാണ്'ഒരു വിഷാദഗാനം പോലെ' എന്ന കഥയിലെ ഇതിവൃത്തം.
ജ്യോതീബായ് പരിയാടത്ത്
പാലക്കാട്ട് ജനനം. കവിയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്. 'മയിലമ്മ ഒരു ജീവിതം'(പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ ആത്മകഥാഖ്യാനം)- 2006ല്‍ പുറത്തിറങ്ങി (മാതൃഭൂമി ബുക്‌സ്).'മയിലമ്മ' പോരാട്ടമേ വാഴ്‌കൈ' എന്ന പേരില്‍ ഈ കൃതി തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ബ്ലോഗുകള്‍: കാവ്യം സുഗേയം കാവ്യാലാപന ബ്ലോഗ് കൃതികള്‍ പേശാമടന്ത…
ശ്രീകുമാര്‍ കരിയാട്
കവിയും മാധ്യമപ്രവര്‍ത്തകനുമാണ്. അനേകം കവിതകള്‍ എഴുതിയിട്ടുണ്ട്. കൃതികള്‍ മേഘപഠനങ്ങള്‍ നിലാവും പിച്ചക്കാരനും തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം മാഞ്ഞുപോയില്ല വൃത്തങ്ങള്‍ പഴയ നിയമത്തില്‍ പുഴകളൊഴുകുന്നു
രഗില സജി
മലപ്പുറം സ്വദേശിയാണ് രഗില സജി. പെരിന്തല്‍മണ്ണ അല്‍ സലാമ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. കൃതി പോളിഗ്രാഫ് (കവിതാ സമാഹാരം)-ഹരിതം ബുക്‌സ്
ഗീതാ ബക്ഷി
മുംബയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡോ.എം.എസ് ബക്ഷിയുടെയും എം. പങ്കജത്തിന്റെയും മകളായി 1966 ല്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേര്‍ണലിസത്തില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 1994 മുതല്‍ മംഗളം ദിനപത്രത്തില്‍…
എലീസ
കോട്ടയം ജില്ലയില്‍ 1946 സെപ്തംബര്‍ 27 ന് ജനിച്ചു. ശോശക്കുട്ടി കുരുവിളയും റ്റി. സി. കുരുവിളയും മാതാപിതാക്കള്‍. 1967 മുതല്‍ 12 വര്‍ഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. തുടര്‍ന്ന് കോട്ടയം ബസേലിയേസ് കോളേജില്‍ 1979 ല്‍ കാലിക്കറ്റ് വാഴ്‌സിറ്റിയില്‍…
ഗീത
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. പി.എസ്. പത്മിനിയുടെയും പി. സി. പരമേശ്വരന്റെയും മകള്‍. പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂള്‍, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് കാലടി ശ്രീശങ്കരാ സംസ്‌കൃത യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ…
കോമിക്കോണ്‍ തുടങ്ങി, പുസ്തകാരാധകര്‍ സാന്‍ഡിയാഗോയിലേക്ക്
സാന്‍ഡിയാഗോ: കോമിക് പുസ്തകങ്ങളുടെയും അതിലെ കഥാപാത്രങ്ങളും സംഗമ വേദിയായി മാറിയിരിക്കുകയാണ് ജൂലായ് 19ന് തുടങ്ങിയ സാന്‍ഡിയാഗോ കോമിക്കോണ്‍ എന്ന വലിയ ഉത്സവം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാണ് ഇത്. കോമിക്കോണില്‍ ഫാന്‍ഡം ഉള്‍പ്പെടെയുളള കുട്ടികളെ ആകര്‍ഷിച്ച കഥാപാത്രങ്ങളുടെ വേഷത്തിലാണ് ആരാധകരെത്തുന്നത്. ഇത്തവണത്തെ പ്രത്യേക…
ഗീത മുന്നൂര്‍ക്കോട്
ജനനം 1959 നവംബര്‍ ഒന്നിന് മുംബെയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം ഭാഗികമായി മുംബെയിലും കേരളത്തിലും. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം. 1980 ജൂലൈയില്‍ കേന്ദ്രീയവിദ്യാലയത്തില്‍ (നാസിക്ക്) ഗണിതശാസ്ത്ര അദ്ധ്യാപികയായി. പിന്നീട് ഓജ്ജര്‍(നാസിക്ക്), പള്ളിപ്പുറം(തിരുവനന്തപുരം), ഒറ്റപ്പാലം, ഹേമാംബിക നഗര്‍(പാലക്കാട്) എന്നിവിടങ്ങളിലെ കെ.വി…
ഐസ് 1960C : ഒരു സമ്പൂർണ ശാസ്ത്രനോവൽ (പഠനം)
റ്റോജി വർഗീസ് റ്റി ജി.ആർ.ഇന്ദുഗോപന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ഐസ്- 1960C. മലയാളത്തിൽ സയൻസ് ഫിക്ഷൻ വളരാൻ തുടങ്ങിയിട്ടേയുള്ളൂ. പരിസ്ഥിതി പ്രശ്‌നങ്ങളെയും സാങ്കേതികവിദ്യയുടെ വികാസത്തെയുമെല്ലാം ആധാരമാക്കി ധാരാളം കൃതികൾ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ടെങ്കിലും ഒരു സമ്പൂർണ ശാസ്ത്രനോവൽ എന്ന ബഹുമതി ഇന്ദുഗോപന്റെ…