Archives for May, 2020 - Page 8
കേശവന്‍ നമ്പൂതിരി വി.എ
കവി ജനനം: 1923 മരണം: 1999 വിലാസം: തലശ്ശേരി വലിയ പാലത്തറ അടാട്ടുവള്ളി ഇല്ലം ബി.എ പാസായശേഷം ഹിന്ദി പ്രവീണ്‍, പ്രചാരക്, എം.എ എന്നിവ പാസായി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്നു. സാഹിത്യ പരിഷത് നടത്തിയ കവിതാമത്സരത്തില്‍…
ഗോവിന്ദന്‍ നമ്പൂതിരി, കുട്ടമ്പേരൂര്‍
കവി ജനനം: 1913 വിലാസം: കോട്ടയം ജില്ലയിലെ കുട്ടമ്പേരൂര്‍ എസ്.എസ്.എല്‍.സി പാസായശേഷം എന്‍ജിനിയറിംഗ് പഠിക്കാന്‍ ശ്രമിച്ചെങ്കിലും മുഴുമിക്കാനായില്ല. ജൂനിയര്‍ എന്‍ജിനിയറായി സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ചേര്‍ന്നു. പിന്നീട് ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്തു. റിട്ടയര്‍ ചെയ്തശേഷം ഒരു ആയുര്‍വേദ ഷോപ്പ് നടത്തി. കൃതികള്‍…
ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാട്
കവി ജനനം: 1920 മരണം: 1990 വിലാസം: വെങ്കിടങ്ങ് നെടിയപറമ്പത്തു മന ഔപചാരിക വിദ്യാഭ്യാസമോ ജോലിയോ ഇല്ലാതിരുന്ന ദുര്‍ഗാദത്തന്‍ കൂടുതല്‍ സമയവും കവിതയെഴുത്തിലാണ് ശ്രദ്ധിച്ചത്. ധാരാളം എഴുതിക്കൂട്ടിയെങ്കിലും ഒട്ടുമുക്കാലും പ്രസിദ്ധീകരിച്ചില്ല. പിന്നീട് സ്വയംപഠനം വഴി ഹിന്ദി ഹൃദിസ്ഥമാക്കി. മുല്ലശേരി ഹൈസ്‌കൂളില്‍ എട്ടുവര്‍ഷം…
ദിവാകരന്‍ പോറ്റി.ഇ.കെ
പരിഭാഷകന്‍, പണ്ഡിതന്‍ ജനനം: 1918 വിലാസം: തൃശൂര്‍ പുത്തന്‍ചിറ ഇടമന ഇല്ലം. ബി.എ, ബി.എഡ് പാസ്സായശേഷം മലയാളം വിദ്വാനും രാഷ്ട്രഭാഷാ പ്രവീണും പാസ്സായി. മുന്‍ഷി പ്രേംചന്ദിന്റെ മിക്ക കൃതികളും ഹിന്ദിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. കൂടാതെ ഹിന്ദി-മലയാളം നിഘണ്ടുവും തയ്യാറാക്കി. കോണ്‍ഗ്രസ്…
ദിവാകരന്‍ നമ്പൂതിരിപ്പാട് കെ.എന്‍.എം
വൈജ്ഞാനിക സാഹിത്യകാരന്‍ ജനനം: 1916 വിലാസം: മൂര്‍ക്കനാട് മന സംസ്‌കൃത പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാസ്ത്രരത്‌ന, സംസ്‌കൃതവിദ്വാന്‍, ശാസ്ത്ര ദിവാകര പരീക്ഷകള്‍ പാസ്സായി. നിരവധി സെമിനാറുകളില്‍ ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൃതികള്‍ സൗനകശിക്ഷ വര്‍ണോച്ചാരണ ദീപിക ശ്രീമദ് ശങ്കരാചാര്യ ചരിതം ഋഗ്വേദ ജ്യോതിസ്സ്…
ചിത്രഭാനു വൈക്കം
കവി, അധ്യാപകന്‍ ജനനം: 1941 ജോലി: വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. മാജിക് പഠിക്കുകയും അതു പഠിപ്പിക്കാന്‍ ഒരു സ്ഥാപനം നടത്തുകയും ചെയ്തു. കൃതി മൂക്കില്ലാത്ത മഹര്‍ഷി
ഭവത്രാതന്‍ നമ്പൂതിരിപ്പാട്
നോവലിസ്റ്റ്, നാടകകൃത്ത്, നവോത്ഥാന നായകന്‍ ജനനം: 1902 മരണം: 1944 വിലാസം: മൂത്തിരിങ്ങോട് പൂര്‍ണ പേര്: മൂത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് കുട്ടിക്കാലത്തേ വേദവും തര്‍ക്കവും പഠിച്ച ഭവത്രാതന് ഇംഗ്ലീഷ് പഠിക്കാനും അവസരം കിട്ടി. നമ്പൂതിരി യോഗക്ഷേമ സഭയില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഉണ്ണിനമ്പൂരി…
ഭട്ടതിരിപ്പാട് പി.പി
കവി പട്ടത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാട് എന്ന് പൂര്‍ണ പേര്. ' അച്ഛന്‍ഭട്ടന്‍' എന്നുമറിയപ്പെട്ടു. അധ്യാപകനായിരുന്നു. എസ്.എസ്.എല്‍.സി വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ അനായാസം വായിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. കൃതികള്‍ അധ്യാപകന്‍, പുറത്തുപോവൂ (സംബന്ധത്തെപ്പറ്റി ഒരു പരിഹാസം)
ഭട്ടതിരിപ്പാട് പി.എന്‍
കവി പൂര്‍ണ പേര്: പട്ടത്ത് നാരായണന്‍ ഭട്ടതിരിപ്പാട് പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ ഇളയ സഹോദരന്‍. കൃതി വിധവ
ആര്യന്‍ നമ്പൂതിരി പി.കെ
കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, ഉപന്യാസകാരന്‍ ജനനം: 1915 വിലാസം: തൃശൂര്‍ ആമ്പല്ലൂര്‍ പെരുന്തടി കുട്ടിക്കാലത്തേ വേദേതിഹാസങ്ങള്‍ പഠിച്ചെങ്കിലും എഴാം ക്ലാസിനപ്പുറത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ല. സ്വന്തം നിലയ്ക്ക് ഹിന്ദി പഠിച്ച് ഹ്രസ്വകാലം അധ്യാപകനായി. തൃശൂരിലെ മലയാളം എക്‌സ്പ്രസ് ദിനപ്പത്രത്തില്‍ 1960 മുതല്‍ 1973…