നോവലിസ്റ്റ്, നാടകകൃത്ത്, നവോത്ഥാന നായകന്‍

ജനനം: 1902
മരണം: 1944
വിലാസം: മൂത്തിരിങ്ങോട്
പൂര്‍ണ പേര്: മൂത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്
കുട്ടിക്കാലത്തേ വേദവും തര്‍ക്കവും പഠിച്ച ഭവത്രാതന് ഇംഗ്ലീഷ് പഠിക്കാനും അവസരം കിട്ടി. നമ്പൂതിരി യോഗക്ഷേമ സഭയില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഉണ്ണിനമ്പൂരി എന്ന പ്രസിദ്ധീകരണത്തിലും മംഗളോദയത്തിലും ജോലി നോക്കി. അദ്ദേഹത്തിന്റെ ‘അപ്ഫന്റെ മകള്‍’ എന്ന നോവല്‍ വളരെ കോളിളക്കമുണ്ടാക്കി. സംഗീതം, കഥകളി എന്നിവയിലും നിഷ്ണാതനായിരുന്നു.

കൃതികള്‍

അപ്ഫന്റെ മകള്‍ (നോവല്‍)
പൂങ്കുല
ആത്മാര്‍പ്പണം
മറുപുറം