Archives for October, 2020 - Page 13
കൃഷ്ണന്‍കുട്ടി മുണ്ടൂര്‍ (മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
ചെറുകഥാകൃത്തായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി (ജനനം1935 ജൂലൈ 17 ,മരണം 2005 ജൂണ്‍ 4). പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ മണക്കുളങ്ങര ഗോവിന്ദ പിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകന്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്കായി. പിന്നീട് ഹൈസ്‌കൂള്‍ അധ്യാപകനായി.…
മുട്ടത്തുവര്‍ക്കി
ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. ജനനം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ 1915 ഏപ്രില്‍ 28ന്. മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു മക്കളില്‍ നാലാമന്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി.…
മീന കന്ദസ്വാമി
പുതു തലമുറയിലെ ഇംഗ്ലീഷ് കവയിത്രിയും വിവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് മീന കന്ദസ്വാമി. ജനനം 1984ല്‍.ഡോ.ഡബ്‌ള്യു.ബി. വസന്തയുടെയും ഡോ. കെ.കന്ദസ്വാമിയുടെയും മകള്‍. കേന്ദ്രീയ വിദ്യാലയത്തിലെ പ്‌ളസ്ടുവിനുശേഷം മുഴുവന്‍ സമയം എഴുത്തിലേക്ക് തിരിഞ്ഞു. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും അണ്ണാ യൂണിവേഴ്‌സിറ്റിയില്‍നിന്ന്…
മിസ്സിസ് കെ.എം. മാത്യു
മലയാളത്തിലെ സ്ത്രീ പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു മിസ്സിസ്. കെ.എം. മാത്യു എന്നറിയപ്പെടുന്ന അന്നമ്മ മാത്യു (1922 മാര്‍ച്ച് 22-2003 ജൂലൈ 10). മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു (1917-2010) ആയിരുന്നു ജീവിതപങ്കാളി. ആന്ധ്രാപ്രദേശിലെ ഗോദാവരി…
രാമകൃഷ്ണന്‍ കുമരനല്ലൂര്‍
ബാലസാഹിത്യകാരനാണ് രാമകൃഷ്ണന്‍ കുമരനല്ലൂര്‍.പൊന്നാനി എ.വി.ഹൈസ്‌കൂളില്‍ മലയാളം ഭാഷാദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു. ജനനം 1969 മേയ് 15 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍. സി.വി പത്മാവതി വാരസ്യാരുടേയും പി.വി. ശൂലപാണി വാര്യരുടേയും മകന്‍. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃതികള്‍ ഈച്ചയും പൂച്ചയുംതൂവല്‍ പുരസ്‌കാരങ്ങള്‍…
രാജന്‍ ഗുരുക്കള്‍
ചരിത്രജ്ഞന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ജനനം കണ്ണൂര്‍ ജില്ലയില്‍ മാഹിക്കടുത്തുള്ള കാര്യാട് ഗ്രാമത്തില്‍ 1948 മെയ് 15ന്. കോഴിക്കോട് ജില്ലയിലെ കുറുവട്ടൂരിലും രാമവിലാസം സെക്കന്‍ഡറി സ്‌ക്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. മടപ്പള്ളി ഗവര്‍ണ്മെന്റ് കോളേജിലും തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലും…
രാജന്‍ കിഴക്കനേല
നാടക രചയിതാവും സംവിധായകനും തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമാണ് രാജന്‍ കിഴക്കനേല. ജനനം കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്ക് സമീപം കിഴക്കനേലയില്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ നാടകരംഗത്ത് സജീവമായി. ബിരുദപഠനം കഴിഞ്ഞപ്പോള്‍ നാടകരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആയുര്‍വേദ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനായി.…
രാജന്‍ കാക്കനാടന്‍
അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനുമാണ് രാജന്‍ കാക്കനാടന്‍ (1942-1991). ജനനം കൊല്ലത്ത്്. ജോര്‍ജ് കാക്കനാടന്റെയും റോസമ്മയുടെയും മകന്‍. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായി. ചിത്രകാരനായിരുന്നു. ആദ്യ കാലത്ത് താന്ത്രിക് ശൈലിയിലാണ് വരച്ചിരുന്നത്. ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന യാത്രാ വിവരണ ഗ്രന്ഥം…
രാജീവന്‍ ടി.പി. (ടി.പി. രാജീവന്‍)
മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി.പി. രാജീവന്‍. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ജനനം 1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം…
രാജീവന്‍ കാഞ്ഞങ്ങാട്
നോവലിസ്റ്റും കഥാകൃത്തും ഗാനരചയിതാവുമായിരുന്നു രാജീവന്‍ കാഞ്ഞങ്ങാട്. ജനനം 1966 ല്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്. അധ്യാപകപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാവ് വി.ചിണ്ടന്‍ മാസ്റ്ററുടെയും സി.മാധവി ടീച്ചറുടെയും മകന്‍. കാഞ്ഞങ്ങാട് നെഹ്രു കോളേജ്,തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നീ കലാലയങ്ങളില്‍ വിദ്യാഭ്യാസം. ഗാനരചയിതാവുമാണ്. തെയ്യം പശ്ചാത്തലത്തില്‍ കാസര്‍കോട്…