ചെറുകഥാകൃത്തായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി (ജനനം1935 ജൂലൈ 17 ,മരണം 2005 ജൂണ്‍ 4).

പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ മണക്കുളങ്ങര ഗോവിന്ദ പിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകന്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്കായി. പിന്നീട് ഹൈസ്‌കൂള്‍ അധ്യാപകനായി. കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘സഖി’ വാരികയുടെ പത്രാധിപരായിരുന്നു. 1957ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്ന ‘അമ്പലവാസികള്‍’ ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ. ചില ടി.വി.സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ:കെ.പി. രാധ. മകന്‍ :ദിലീപന്‍.

കൃതികള്‍

മാതുവിന്റെ കൃഷ്ണതണുപ്പ് (നോവല്‍)
ഏകാകി (ലഘുനോവല്‍)
മനസ്സ് എന്ന ഭാരം (ലഘുനോവല്‍)

കഥാസമാഹാരങ്ങള്‍

ആശ്വാസത്തിന്റെ മന്ത്രച്ചരട്
മൂന്നാമതൊരാള്‍
നിലാപ്പിശുക്കുള്ള രാത്രിയില്‍
എന്നെ വെറുതെ വിട്ടാലും
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥകള്‍
അവശേഷിപ്പിന്റെ പക്ഷി
അമ്മക്കുവേണ്ടി

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്  1997  ആശ്വാസത്തിന്റെ മന്ത്രച്ചരട്
ഓടക്കുഴല്‍ അവാര്‍ഡ്  2002  എന്നെ വെറുതെ വിട്ടാലും
ചെറുകാട് അവാര്‍ഡ്  1996  നിലാപിശുക്കുള്ള രാത്രിയില്‍