Archives for October, 2020 - Page 24
ഹരികുമാര്‍ പി.ആര്‍. (പി.ആര്‍. ഹരികുമാര്‍)
കവി, കഥാകൃത്ത്, നിരൂപകന്‍, ഭാരതീയമായ മൊബൈല്‍പരിഹാരങ്ങളുടെ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.1960ല്‍ ആറ്റിങ്ങലില്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ ബിരുദം. 1980ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. രണ്ടു കഥാസമാഹാരങ്ങളും രണ്ടു ലേഖനസമാഹാരങ്ങളും. ഭാരതീയഭാഷകളിലെഴുതപ്പെട്ട…
നാഥന്‍ പി.ആര്‍. (പി.ആര്‍. നാഥന്‍)
പ്രമുഖ മലയാള സാഹിത്യകാരനാണ് പി.ആര്‍. നാഥന്‍. പതിനഞ്ചോളം നോവലുകളും മൂന്നൂറോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. 2014 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.പാലക്കാട് ജില്ലയിലുളള പട്ടാമ്പിയിലെ കിഴായൂര്‍ ഗ്രാമത്തില്‍ ജനനം. പിതാവ് അദ്ധ്യാപകനായിരുന്ന പുതിയേടത്ത് പ്രഭാകരമേനോന്‍. ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം…
ചന്ദ്രന്‍ പി.ആര്‍. (പി.ആര്‍.ചന്ദ്രന്‍)
നാടകകൃത്തും നാടകസംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പി.ആര്‍. ചന്ദ്രന്‍. ചന്ദ്രന്റെ നിരവധി നാടകങ്ങള്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലെ പുസ്തകങ്ങളായിരുന്നു. നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കെ.എസ്.ആര്‍.ടി.സി. യില്‍ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച് ഡി.ടി.ഒ. ആയി വിരമിച്ചു. 1970-80 കാലഘട്ടത്തില്‍ സ്റ്റേജ്,…
സുരേന്ദ്രന്‍ പി. (പി.സുരേന്ദ്രന്‍)
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പി. സുരേന്ദ്രന്‍. 1961 നവംബര്‍ 4ന് മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് ജനനം. കുമാരന്‍ നായരുടേയും സരോജിനി അമ്മയുടേയും മകന്‍. 1988ല്‍ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടെ കര്‍ണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തി.…
സുബ്ബയ്യാപിള്ള പി. (പി.സുബ്ബയ്യാപിള്ള)
പ്രശസ്ത ഹാസ്യസാഹിത്യകാരന്‍. 1942ല്‍ പത്തനാപുരത്ത് പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു.സി.കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. ധനതത്വശാസ്ത്രത്തില്‍ ബിരുദം. മലയാറ്റൂര്‍, പി.കെ. വാസുദേവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ സഹപാഠികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂര്‍…
ശങ്കുണ്ണി മേനോന്‍ പി. (പി. ശങ്കുണ്ണി മേനോന്‍)
തിരുവിതാംകൂര്‍ ചരിത്രമെഴുതിയ പ്രശസ്ത ആദ്യകാല ചരിത്രകാരന്‍. ജനനം തൃശ്ശൂര്‍ ജില്ലയില്‍ നാട്ടികയിലെ തൃപ്രയാറില്‍ 1815ല്‍. സാമാന്യ വിദ്യാഭ്യാസത്തിനുശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലീഷ് പഠിക്കാന്‍ കൊച്ചിക്കുപോയി. പിന്നെ തലശ്ശേരിയില്‍. 1844ല്‍ തിരുവിതാംകൂറില്‍ കൊട്ടാരത്തില്‍ ചെറിയ ഒരു ജോലിയില്‍ പ്രവേശിച്ചു. 1879ല്‍ ഉദ്യോഗമൊഴിഞ്ഞു. പേഷ്‌കാരുദ്യോഗകാലത്ത്…
വത്സല പി. (പി.വത്സല)
ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് പി. വത്സല (ജനനം ഏപ്രില്‍ 4 1938). ജനനം കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4ന് കോഴിക്കോട്ട്. ഗവ.ട്രെയിനിംഗ് സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. 'നെല്ല്' ആണ് വത്സലയുടെ…
രാമന്‍ പി. (പി.രാമന്‍)
ഉത്തരാധുനിക കവികളില്‍ ഒരാളാണ് പി. രാമന്‍. 1972ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനിച്ചു. 1999ല്‍ തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികള്‍'എന്ന പുസ്തകത്തിലും, 1999ല്‍ തന്നെ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. പി.രാമന്റെ കവിതകള്‍ കേരളത്തിലെ…
മോഹനന്‍ പി. (പി.മോഹനന്‍)
മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്നു പി.മോഹനന്‍. തൃശൂര്‍ ജില്ലയിലെ ചേറൂരില്‍ ജനിച്ചു. 2014 മേയ് 29ന് തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മരിച്ചു. കൃതികള്‍ വിഷയവിവരം കാലസ്ഥിതി ഏകജാലകം അനുകമ്പ അമ്മകന്യ ദൈവഗുരുവിന്റെ ഒഴിവുകാലം പുരസ്‌കാരങ്ങള്‍ തോപ്പില്‍ രവി അവാര്‍ഡ് മലയാറ്റൂര്‍ അവാര്‍ഡ്…
മുഹമ്മദ് മൈതീന്‍ പി. (പി. മുഹമ്മദ് മൈതീന്‍)
പ്രമുഖ മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും ഭാഷാ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായിരുന്നു പി.മുഹമ്മദ് മൈതീന്‍ (ജനനം:1899 മരണം: 1967 മെയ് 10). പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വദേശാഭിമാനി പത്രം ഉടമയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അദ്ദേഹത്തിന്റെ മാതൃസഹോദനായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റവും…