കവി, കഥാകൃത്ത്, നിരൂപകന്‍, ഭാരതീയമായ മൊബൈല്‍പരിഹാരങ്ങളുടെ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.1960ല്‍ ആറ്റിങ്ങലില്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ ബിരുദം. 1980ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. രണ്ടു കഥാസമാഹാരങ്ങളും രണ്ടു ലേഖനസമാഹാരങ്ങളും. ഭാരതീയഭാഷകളിലെഴുതപ്പെട്ട ഒരു പുസ്തകം ആദ്യമായി മൊബൈലില്‍ അവതരിപ്പിച്ചു(16 ജൂലൈ 2006)- എഴുത്തച്ഛന്റെ രാമായണം. തമിഴ് കൃതിയായ തിരുക്കുറള്‍, സ്വന്തം നോവലായ നീലക്കണ്ണുകള്‍ എന്നിവയും മൊബൈലില്‍ അവതരിപ്പിച്ചു. ഫോണ്‍ നോവല്‍, ഫോണ്‍ മാഗസിന്‍, പോക്കറ്റ് ഫിലിം എന്നിവ ആദ്യമായി അവതരിപ്പിച്ചു.1986മുതല്‍ കാലടി ശ്രീശങ്കരാ കോളജില്‍ അദ്ധ്യാപകനാണ്.

കൃതികള്‍

നിറം വീഴുന്ന വരകള്‍ 1990
വാക്കിന്റെ സൗഹൃദം 1992
അലിയുന്ന ആള്‍രൂപങ്ങള്‍ 1998
എഴുത്തിന്റെ മുദ്രകള്‍ 2012

പുരസ്‌ക്കാരം

കേരളസാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ സ്മാരകസമ്മാനം 1988