Archives for October, 2020 - Page 25

മാധവന്‍പിള്ള പി. (പി. മാധവന്‍പിള്ള)

പ്രമുഖ മലയാള വിവര്‍ത്തകനാണ് പി. മാധവന്‍പിള്ള (ജനനം: 1941 ജനുവരി 28). ഹിന്ദിയില്‍ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളില്‍നിന്നും മാധവന്‍പിള്ള നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയില്‍ ജി.പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകന്‍. പെരുന്ന കോളേജിലും വിവിധ…
Continue Reading

ഭാസ്‌കരൻ പി. (പി.ഭാസ്‌കരൻ)

കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരൻ (1924 മെയ് 21 -2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ…
Continue Reading

ഭാസ്‌കരനുണ്ണി പി. (പി. ഭാസ്‌കരനുണ്ണി)

ജനനം കൊല്ലം തങ്കശ്ശേരി കാവലില്‍. ഇരവിപുരത്ത് സ്ഥിരതാമസമായി. ഇ.വി. പരമേശ്വരനും കെ. കാര്‍ത്ത്യായനിയുമാണ് മാതാപിതാക്കള്‍. കൊല്ലം വാടി സെന്റ് ആന്റണീസ് സ്‌കൂള്‍, മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം സംസ്‌കൃത സ്‌കൂള്‍, എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊല്ലം മയ്യനാട് ഹൈസ്‌കൂളില്‍ മലയാള ഭാഷാ…
Continue Reading

ബാലചന്ദ്രന്‍ പി. (പി.ബാലചന്ദ്രന്‍)

പ്രമുഖനാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രന്‍ (ജനനം: 2 ഫെബ്രുവരി,1952). കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനാണ്.'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും…
Continue Reading

നരേന്ദ്രനാഥ് പി. (പി. നരേന്ദ്രനാഥ്)

പ്രശസ്ത ബാലസാഹിത്യകാരനാണ് പി. നരേന്ദ്രനാഥ്. ജനനം 1934ല്‍ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ എന്ന ഗ്രാമത്തില്‍. രാഷ്ട്രീയപ്രവര്‍ത്തകനും ഇന്‍ഷുറന്‍സ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരിയാണ് പിതാവ്. പൂമരത്തില്‍ കുഞ്ഞിക്കുട്ടി കോവിലമ്മ മാതാവ്. മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയില്‍ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം…
Continue Reading

തങ്കപ്പന്‍ നായര്‍ പി. (പി.തങ്കപ്പന്‍ നായര്‍)

കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും ചരിത്രകാരനുമാണ് പി. തങ്കപ്പന്‍ നായര്‍. (ജനനം: ഏപ്രില്‍ 20, 1933). കൊല്‍ക്കത്തയുടെ ചരിത്രം സംബന്ധിച്ച തങ്കപ്പന്‍ നായരുടെ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബര്‍ദ്വാന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡി.ലിറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ ഏഷ്യാറ്റിക് സൊസൈറ്റി എന്നീ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
Continue Reading

ഗംഗാധരന്‍ നായര്‍ പി. (പി.ഗംഗാധരന്‍ നായര്‍)

നാടകകൃത്തായിരുന്നു. ആള്‍ ഇന്ത്യ റേഡിയോയില്‍ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായി. ജനനം 1922ല്‍. 1949ലായിരുന്നു ആള്‍ ഇന്ത്യ റേഡിയോയില്‍ ചേര്‍ന്നത്. നാലു പതിറ്റാണ്ടോളം അവിടെ ജോലി ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തില്‍…
Continue Reading

കേശവന്‍ നായര്‍ പി. (പി.കേശവന്‍ നായര്‍)

അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാള്‍. ജനനം കൊല്ലം ജില്ലയില്‍ വെളിയത്ത്. പരമേശ്വരന്‍ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകന്‍. കൊല്ലം ബോയ്‌സ് ഹൈസ്‌കൂള്‍, ഫാത്തിമ കോളേജ്, റായിപ്പൂര്‍ ദുര്‍ഗ്ഗ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. സി.ഐ.ടി.യു. കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു.1971 മുതല്‍ 2005…
Continue Reading

കേശവദേവ് പി. (കേശവദേവ് പി)

നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം 1904ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കി. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചു. അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കി. മനുഷ്യസ്‌നേഹിയായ കഥാകാരന്‍.…
Continue Reading

കുഞ്ഞിരാമന്‍ നായര്‍ പി. (പി.കുഞ്ഞിരാമന്‍ നായര്‍)

പ്രശസ്തനായ കാല്‍പ്പനിക കവിയായിരുന്നു. ജനനം 1905 ഒക്ടോബര്‍ 4 ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തില്‍. അച്ഛന്‍ പുറവങ്കര കുഞ്ഞമ്പുനായര്‍, അമ്മ കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്‌കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്‌കൃത കോളേജിലും തഞ്ചാവൂര്‍ സംസ്‌കൃത പാഠശാലയിലും…
Continue Reading