ജനനം കൊല്ലം തങ്കശ്ശേരി കാവലില്‍. ഇരവിപുരത്ത് സ്ഥിരതാമസമായി. ഇ.വി. പരമേശ്വരനും കെ. കാര്‍ത്ത്യായനിയുമാണ് മാതാപിതാക്കള്‍. കൊല്ലം വാടി സെന്റ് ആന്റണീസ് സ്‌കൂള്‍, മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം സംസ്‌കൃത സ്‌കൂള്‍, എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊല്ലം മയ്യനാട് ഹൈസ്‌കൂളില്‍ മലയാള ഭാഷാ അദ്ധ്യാപകനായിരുന്നു. ജനയുഗം സബ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമിയുടെ സാംസ്‌കാരിക ഡയറക്ടറിയുടെ പത്രാധിപ സമിതി അംഗം, കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സിലെ നോമിനേറ്റഡ് അംഗം, ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൃതികള്‍

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം -കേരള സാഹിത്യ അക്കാദമി
കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ -കേരള സാഹിത്യ അക്കാദമി.
വെളിച്ചം വീശുന്നു -നാഷണല്‍ പ്രസ്സ്, കൊല്ലം.
സ്മാര്‍ത്തവിചാരം- സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
കൗസ്തുഭം-സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
അന്തര്‍ജനം മുതല്‍ മാധവിക്കുട്ടിവരെ -സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
ആശാന്റെ വിചാരശൈലി -സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
പട്ടിണിയും അവരോധവും - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
സാഹിത്യത്തിലെ നെറിയും നെറികേടും - പ്രഭാത് ബുക്ക് ഹൌസ്
വള്ളത്തോളിന്റെ കവിത -പ്രഭാത് ബുക്ക് ഹൌസ്
കുട്ടികളുടെ ബുദ്ധദേവന്‍ -മാതൃഭൂമി ബുക്‌സ്
അയ്യപ്പന്റെ കാവ്യശില്പം -ഇന്‍ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേഴ്‌സ്
കൊല്ലത്തിന്റെ ചരിത്രം -കൊല്ലം പബ്ലിക് ലൈബ്രറി
കേരളം മുഖപ്രസംഗങ്ങളിലൂടെ -കേരള പ്രസ്സ് അക്കാഡമി

പുരസ്‌കാരങ്ങള്‍

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്
കേരള ഹിസ്റ്ററി അസ്സോസിയേഷന്‍ അവാര്‍ഡ്
കേരള പ്രസ്സ് അക്കാദമി സ്‌കോളര്‍ഷിപ്പ്