Archives for October, 2020 - Page 26
പണിക്കര്‍ പി.എന്‍. (പി.എന്‍.പണിക്കര്‍)
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച മഹദ്‌വ്യക്തിയാണ് പി.എന്‍.പണിക്കര്‍. ജനനം ആലപ്പുഴ ജില്ലയില്‍ നീലമ്പേരൂരില്‍ 1909 മാര്‍ച്ച് 1ന്. ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകന്‍. പുതുവായില്‍ നാരായണ പണിക്കര്‍ എന്നാണ് പൂര്‍ണപേര്. അദ്ധ്യാപകനായിരുന്നു. 1995 ജൂണ്‍ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി…
അയ്യനേത്ത് പി. (പി.അയ്യനേത്ത്)
പ്രശസ്ത എഴുത്തുകാരനാണ് പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത്. ജനനം1928 ഓഗസ്റ്റ് പത്തിന് പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത്. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകന്‍. അദ്ധ്യാപകന്‍, പത്രാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്യൂറോ ഓഫ് ഇക്കണോമിക്‌സില്‍ അസിസ്റ്റന്റ്…
അനന്തന്‍പിള്ള പി. (പി.അനന്തന്‍പിള്ള)
സാഹിത്യകാരനായിരുന്നു പി. അനന്തന്‍പിള്ള. ജനനം 1886 ജൂണില്‍ വരാപ്പുഴയ്ക്കടുത്തു ദേശം ഗ്രാമത്തില്‍. മുണ്ടന്‍പ്ലാക്കല്‍ ശങ്കുനായരുടെയും പാപ്പിയമ്മയുടെയും മകന്‍. കിഴക്കേ മഠത്തില്‍ കുഞ്ഞുണ്ണിത്തമ്പുരാന്റെ അടുത്തുനിന്നു സംസ്‌കൃതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു. ആലുവാ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മഹാരാജാസ് കോളജില്‍ എഫ്.എ.യ്ക്കു ചേര്‍ന്നു. 1915ല്‍…
പാലാ നാരായണന്‍ നായര്‍
ജനനം കോട്ടയം ജില്ലയിലെ പാലായില്‍ കീപ്പള്ളില്‍ 1911 ഡിസംബര്‍ 11ന്. ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകന്‍. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാലാ വി.എം സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും…
മാത്യു കെ.എം.പാലാ (പാലാ കെ.എം മാത്യു)
കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എം.പിയും, എഴുത്തുകാരനുമായിരുന്നു പാലാ കെ.എം മാത്യു (1927-2010). പൊതുപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1986ലും 1991ലും ഇടുക്കി യില്‍ നിന്ന് ലോക്‌സഭയിലെത്തി. 2010 ഡിസംബര്‍ 22ന് അന്തരിച്ചു. ജനനം പാലായില്‍ 1921 ജനുവരി 11…
പാറപ്പുറത്ത് (കെ.ഇ. മത്തായി)
പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ എഴുതിയ കെ. ഈശോ മത്തായി പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജനനം മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന്. കിഴക്കേ പൈനുംമൂട്ടില്‍ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും…
പവിത്രന്‍ തീക്കുനി
ഉത്തരാധുനിക കവികളില്‍ ഒരാളാണ് പവിത്രന്‍ തീക്കുനി. മത്സ്യവില്പനക്കാരനായ മലയാളകവി എന്ന നിലയില്‍ ശ്രദ്ധേയനായി. എ.അയ്യപ്പനുശേഷം ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയില്‍ ജനിച്ചു. മയ്യഴി, മഹാത്മാഗാന്ധി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ ബി.എ. മലയാളത്തിനു ചേര്‍ന്നെങ്കിലും ആദ്യവര്‍ഷം തന്നെ പഠനം ഉപേക്ഷിച്ചു. ദരിദ്രവും…
പവനന്‍ (പി.വി.നാരായണന്‍ നായര്‍)
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ (പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍) ജനനം 1925 ഒക്ടോബര്‍ 26ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത്. കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകന്‍. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും, തലശ്ശേരി…
പള്ളിയറ ശ്രീധരന്‍
ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍. ഗണിതസംബന്ധിയായ നൂറോളം പുസ്തകങ്ങള്‍. ജനനം കണ്ണൂര്‍ ജില്ലയിലെ എടയന്നൂരില്‍ 1950 ജനുവരി 17 ന്. മുട്ടന്നൂര്‍ എല്‍. പി, സ്‌കൂള്‍, എടയന്നൂര്‍ ഗവ. യു.പി.സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും മട്ടന്നൂര്‍ പഴശ്ശി രാജ എന്‍.…
പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണന്‍
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ജനനം കോട്ടയത്ത് 1905 ഫെബ്രുവരി 25 , മരണം 1991 ഏപ്രില്‍ 19. മാവേലിക്കര ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും പഠിച്ചു. ഉള്ളൂരിന്റെ ശ്രമഫലമായി റവന്യൂ വകുപ്പില്‍ താത്കാലിക ജോലി കിട്ടി. തിരുവനന്തപുരം പേഷ്‌കാരായിരുന്ന മഹാകവിയോടൊപ്പവും…