പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ എഴുതിയ കെ. ഈശോ മത്തായി പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  ജനനം മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന്. കിഴക്കേ പൈനുംമൂട്ടില്‍ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകന്‍. കുന്നം സി.എം.എസ്. എല്‍.പി. സ്‌കൂള്‍, ഗവണ്മെന്റ് മിഡില്‍ സ്‌കൂള്‍, ചെട്ടികുളങ്ങര ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1944ല്‍ പത്തൊമ്പതാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. പയനിയര്‍ കോറില്‍ ഹവില്‍ദാര്‍ ക്ലര്‍ക്ക്. പട്ടാള ക്യാമ്പിലെ കലാപരിപാടികളില്‍ അവതരിപ്പിക്കുവാന്‍ നാടകങ്ങള്‍ എഴുതി. ഇരുപത്തിയൊന്നു വര്‍ഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965ല്‍ നാട്ടില്‍ മടങ്ങിയെത്തി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1981 ഡിസംബര്‍ 31ന് അന്തരിച്ചു.

കൃതികള്‍
ചെറുകഥാസമാഹാരം

പ്രകാശധാര (1952)
ഒരമ്മയും മൂന്നു പെണ്‍മക്കളും (1956)
കുരുക്കന്‍ കീവറീത് മരിച്ചു (1957)
ആ പൂമൊട്ടു വിരിഞ്ഞില്ല (1957)
തോക്കും തൂലികയും (1959)
ദിനാന്ത്യക്കുറിപ്പുകള്‍ (1960)
ജീവിതത്തിന്റെ ആല്‍ബത്തില്‍നിന്ന് (1962)
നാലാള്‍ നാലുവഴി (1965)
സൂസന്ന (1968)
തെരഞ്ഞെടുത്ത കഥകള്‍ (1968)
കൊച്ചേച്ചിയുടെ കല്യാണം (1969)
അളിയന്‍ (1974)
വഴിയറിയാതെ (1980)
കീഴടങ്ങല്‍ (1982)

നോവല്‍

നിണമണിഞ്ഞ കാല്പാടുകള്‍ (1955)
അന്വേഷിച്ചു; കണ്ടെത്തിയില്ല (1958)
ആദ്യകിരണങ്ങള്‍ (1961)
മകനേ, നിനക്കുവേണ്ടി (1962)
പണിതീരാത്ത വീട് (1964)
ഓമന (1965)
തേന്‍ വരിക്ക (1966)
അരനാഴിക നേരം  (1967)
വെളിച്ചം കുറഞ്ഞ വഴികള്‍ (1968)
ചന്ത (1969)
പ്രയാണം (1970)
നന്മയുടെ പൂക്കള്‍ (1972)
വഴിയമ്പലം (972)
അച്ഛന്റെ കാമുകി (1975)
ധര്‍മ്മസങ്കടം (1975)
അവസ്ഥാന്തരം (1976)
മനസ്സുകൊണ്ട് ഒരു മടക്കയാത്ര (1976)
ആകാശത്തിലെ പറവകള്‍ (1979)
ഇവനെ ഞാന്‍ അറിയുന്നില്ല (1979)
കാണാപ്പൊന്ന് (1982)

സ്മരണ

മരിക്കാത്ത ഓര്‍മ്മകള്‍ (1982)

പുരസ്‌കാരങ്ങള്‍
രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം