Archives for October, 2020 - Page 28
നടുവട്ടം ഗോപാലകൃഷ്ണന്‍
ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണന്‍. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി ലഭിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു.1951 ഫെബ്രുവരി 3ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജില്‍ നടുവട്ടംമുറിയില്‍ പെരുമ്പള്ളില്‍ പരമേശ്വരന്‍ നായര്‍, തങ്കമ്മ എന്നിവരുടെ മകനായി…
നടരാജഗുരു
നടരാജ ഗുരു (1895-1973) ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാമനുമായിരുന്നു നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്ന നടരാജഗുരു. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യുകയും അവയ്ക്കു കുറിപ്പുകള്‍ എഴുതുകയും ചെയ്തു. പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവും ശ്രീനാരായണ…
തുഞ്ചത്തെഴുത്തച്ഛന്‍
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ…
ഡോ.എം.വി. വിഷ്ണുനമ്പൂതിരി
പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനാണ് ഡോ.എം.വി. വിഷ്ണുനമ്പൂതിരി (ജനനം: ഒക്ടോബര്‍ 25, 1939). നാടന്‍പാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയും തെയ്യത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും ദ്രൗപദി അന്തര്‍ജ്ജനത്തിന്റേയും മകനായി 1939 ഒക്ടോബര്‍ 25 നു…
ലീലാവതി എം. (എം. ലീലാവതി)
സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം. ലീലാവതി. 2008 ലെ പത്മശ്രീ പുരസ്‌ക്കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് അര്‍ഹയായിട്ടുണ്ട് 1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്.…
ഗംഗാധരന്‍ എം. (എം. ഗംഗാധരന്‍)
ചരിത്രപണ്ഡിതനും സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരന്‍. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരത്തിന് അര്‍ഹനായി. മലബാര്‍ കലാപത്തെക്കുറിച്ചു കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി നേടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പി.കെ. നാരായണന്‍…
വിനയചന്ദ്രന്‍ ഡി. (ഡി. വിനയചന്ദ്രന്‍)
ആധുനിക കവിയായും നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ഡി. വിനയചന്ദ്രന്‍ (1946 മേയ് 16-2013 ഫെബ്രുവരി 11) കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1946 മെയ്…
ബഞ്ചമിന്‍ ഡി. (ഡി. ബെഞ്ചമിന്‍)
സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് പ്രൊഫ. ഡി. ബെഞ്ചമിന്‍. നോവല്‍ സാഹിത്യ പഠനങ്ങള്‍ എന്ന കൃതിക്ക് 1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരത്ത് 1948 സെപ്റ്റംബര്‍ 2ന് ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്നും എം.എ, പി.എച്ച്.ഡി ബിരുദങ്ങള്‍ നേടി.…
ബാബു പോള്‍ ഡി. (ഡി. ബാബു പോള്‍)
എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കലക്റ്ററുമായി പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. 1941ല്‍ എറണാകുളം ജില്ലയിലെ…
കൊച്ചുബാവ ടി.വി. (ടി.വി. കൊച്ചുബാവ)
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ. 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍. വൃദ്ധസദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍…