ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണന്‍. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി ലഭിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു.1951 ഫെബ്രുവരി 3ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജില്‍ നടുവട്ടംമുറിയില്‍ പെരുമ്പള്ളില്‍ പരമേശ്വരന്‍ നായര്‍, തങ്കമ്മ എന്നിവരുടെ മകനായി ജനിച്ചു.

കൃതികള്‍

രാമചരിതവും പ്രാചീന ഭാഷാവിചാരവും (ലേഖനങ്ങള്‍)
കേരളചരിത്രധാരകള്‍ (ചരിത്രലേഖനങ്ങള്‍)
ജീവചരിത്രസാഹിത്യം മലയാളത്തില്‍ (സാഹിത്യചരിത്രം)
ആത്മകഥാസാഹിത്യം മലയാളത്തില്‍ (സാഹിത്യചരിത്രം)
ഭാഷാപരിമളം (ലേഖനങ്ങള്‍)
ഗവേഷണരീതിശാസ്ത്രം (പഠനം)
സാഹിത്യമാല്യം (ലേഖനങ്ങള്‍)
നാടോടി ചരിത്രകഥകള്‍
സംസ്‌കാരമുദ്രകള്‍

പുരസ്‌കാരങ്ങള്‍

2012ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സംസ്‌കാരമുദ്രകള്‍ എന്ന കൃതിക്ക് മികച്ച വൈജ്ഞാനികസാഹിത്യ പുരസ്‌കാരം