Archives for October, 2020 - Page 29

വേണുഗോപാലപ്പണിക്കര്‍ ടി.ബി. (ടി.ബി. വേണുഗോപാലപ്പണിക്കര്‍)

അദ്ധ്യാപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, വൈയാകരണന്‍ എന്നീനിലകളില്‍ പ്രശസ്തനായ വേണുഗോപാലപണിക്കര്‍ 1945 ഓഗസ്റ്റ് 2ന് വടക്കന്‍ പരവൂരിനടുത്ത് ഏഴിക്കരയില്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേല്‍ മീനാക്ഷിക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. മഹാരാജാസ് കോളേജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും (1966) അണ്ണാമലൈ സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ എം.എ. ബിരുദവും (1968) എടുത്തു.…
Continue Reading

ഉബൈദ് ടി.കെ. (ടി.കെ.ഉബൈദ്)

സാഹിത്യകാരന്‍, പത്രാധിപര്‍, ഗ്രന്ഥകാരന്‍, ഖുര്‍ആന്‍ വ്യഖ്യാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. പ്രബോധനം വാരികയുടെയും മലര്‍വാടി മാസികയുടേയും പത്രാധിപരും ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്. ആദം ഹവ്വ, ലോകസുന്ദരന്‍ തുടങ്ങിയ ബാലസാഹിത്യ കൃതികളും സ്വതന്ത്ര ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഖുര്‍ആന്‍…
Continue Reading

പ്രകാശ് ടി.എന്‍. (ടി.എന്‍. പ്രകാശ്)

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് ടി.എന്‍. പ്രകാശ്. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വലിയന്നൂരില്‍ ജനിച്ചു. അച്ഛന്‍ എം.കൃഷ്ണന്‍ നായര്‍. അമ്മ എം. കൗസല്യ. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറായി ജോലി…
Continue Reading

ഗോപിനാഥന്‍ നായര്‍ ടി.എന്‍. (ടി.എന്‍. ഗോപിനാഥന്‍ നായര്‍)

കവിയും സാഹിത്യകാരനുമായിരുന്നു ടി.എന്‍. ഗോപിനാഥന്‍ നായര്‍. 1918 ഏപ്രില്‍ 27ന് തിരുവനന്തപുരത്താണ് ജനിച്ചത്. 1958 മുതല്‍ 1978 വരെ ആള്‍ ഇന്ത്യ റേഡിയോയിലെ നാടകനിര്‍മാതാവായിരുന്നു. മലയാളി ദിനപ്പത്രം, ചിത്ര ആഴ്ചപ്പതിപ്പ്, സഖി ആഴ്ചപ്പതിപ്പ് എന്നിവയുടെ എഡിറ്ററായിരുന്നു. 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങള്‍ക്ക്…
Continue Reading

ചെന്താരശ്ശേരി ടി.എച്ച്.പി. (ടി.എച്ച്.പി. ചെന്താരശ്ശേരി)

കേരളത്തിലെ ചരിത്രകാന്മാരില്‍ പ്രമുഖനാണ് ടി.എച്ച്.പി. ചെന്താരശ്ശേരി (തിരുവന്‍ ഹീര പ്രസാദ് ചെന്താരശ്ശേരി). ജനനം 1928 ജൂലൈ 29നാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തി. മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകള്‍.…
Continue Reading

ഉബൈദ് ടി. (ടി.ഉബൈദ്)

കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ്. അദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന അന്തര്‍ധാര ഇസ്‌ലാമും ദേശസ്‌നേഹവുമായിരുന്നു. ഭാരതീയവും കേരളീയവും ഇസ്‌ലാമികവുമായ രചനകള്‍ കൊണ്ട് മലയാള ഭാഷയെയും ഇസ്‌ലാമിക സാഹിത്യത്തെയും ധന്യമാക്കിയ കവിയും സമൂഹപരിഷ്‌കര്‍ത്താവുമാണ് ഉബൈദ്. 1908 ഒക്ടോബര്‍ 7 ന് കാസര്‍ഗോഡ് ജില്ലയിലെ…
Continue Reading

ഗണപതി ശാസ്ത്രി ടി. (ടി.ഗണപതി ശാസ്ത്രി)

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന പ്രഗല്ഭ സംസ്‌കൃതപണ്ഡിതനും താളിയോല ഗ്രന്ഥാലയവിദഗ്ദ്ധനുമായിരുന്നു മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികള്‍ (1860-1926). ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹം റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍ഡ് അയര്‍ലന്റ് എന്ന അത്യുന്നതസ്ഥാപനത്തിലെ വിശിഷ്ടാംഗമായിരുന്നു. അനന്തശയനഗ്രന്ഥാവലിയിലൂടെ…
Continue Reading

ഭാസ്‌കരന്‍ ടി. (ടി. ഭാസ്‌കരന്‍)

സംസ്‌കൃതപണ്ഡിതന്‍, അധ്യാപകന്‍, വ്യാഖ്യാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഡോ.ടി. ഭാസ്‌കരന്‍.1929 ഓഗസ്റ്റ് 20ന് ഇരിങ്ങാലക്കുടയിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ടി. ഭാസ്‌കരന്‍ ജനിച്ചത്. അച്ഛന്‍ തറയില്‍ തെയ്യന്‍, അമ്മ ഇടച്ചാലില്‍ ഇറ്റായ. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദം നേടി. സംസ്‌കൃതത്തിലും മലയാളത്തിലും…
Continue Reading

ഓണക്കൂര്‍ (ജോര്‍ജ്ജ് ഓണക്കൂര്‍)

പ്രമുഖ നോവലിസ്റ്റും കഥാകൃത്തും സാഹിത്യ നിരൂപകനും അധ്യാപകനുമാണ് ഡോ.ജോര്‍ജ് ഓണക്കൂര്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജോര്‍ജ് ഓണക്കൂര്‍ മുപ്പതിലേറെ കൃതികളുടെ കര്‍ത്താവാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ മലയാളം വകുപ്പ് അധ്യക്ഷനായി വിരമിച്ച അദ്ദേഹം നിരവധി സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്നു.…
Continue Reading

ലളിതാംബിക ജെ. (ജെ. ലളിതാംബിക)

മലയാള സാഹിത്യകാരിയാണ് ജെ. ലളിതാംബിക(ജനനം:1 ജനുവരി 1942). 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യസാഹിത്യത്തിനുള്ള 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. കേരളത്തിന്റെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.നാരായണപിള്ളയുടെയും ജാനമ്മയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദര ബിരുദം നേടി.…
Continue Reading