Archives for October, 2020 - Page 34
വേലപ്പന്‍ കെ (കെ.വേലപ്പന്‍)
മലയാള പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു കെ. വേലപ്പന്‍ (12 മേയ് 1949 - 15 ജൂലൈ 1992). തിരുവനന്തപുരത്തു ഉച്ചക്കടയില്‍ ഓമന-കൃഷ്ണന്‍ നായര്‍ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി…
വേണു കെ. (കെ. വേണു)
ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്നു കെ.വേണു എന്ന കോയമ്പറമ്പ് വേണു (ജനനം: 1945 ഡിസംബര്‍). കേരളത്തിലെ ഇടതു ധൈഷണികരിലൊരാളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്നു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള…
കുഞ്ഞുണ്ണി മാഷ്
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927-മാര്‍ച്ച് 26, 2006) ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ വ്യാപകമായ അംഗീകാരം നേടി. കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927…
കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായി
മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായി തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെയും ഏക സഹോദരി ആയിരുന്നു. സ്വാതന്ത്ര്യത്തിനും മുമ്പും പിമ്പുമുള്ള ഒട്ടേറെ ചരിത്ര മൂഹുത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാര്‍ത്തിക തിരുനാള്‍ ഒരു ബഹുഭാഷാ…
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
1758 മുതല്‍ 1798 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവായിരുന്നു ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ (1733-1798). ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാള്‍ വീരമാര്‍ത്താണ്ഡവര്‍മ്മയുടെ പിന്തുടര്‍ച്ചാവകാശിയായാണ് കാര്‍ത്തിക തിരുനാള്‍ ഭരണമേറ്റെടുത്തത്. മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമിയായ രാമവര്‍മ, മുന്‍ഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി.…
തിരുവിതാംകൂര്‍ രാജാക്കന്മാര്‍
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പട്ടികയാണിത്. ആദ്യത്തെ തിരുവിതാംകൂര്‍ ഭരണാധികാരി വീര മാര്‍ത്താണ്ഡയും (എഡി 731) അവസാനത്തെ ഭരണാധികാരി ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുമാണ്. റാണിമാര്‍ ഉള്‍പ്പെടെ 41 ഭരണാധികാരികള്‍ തിരുവിതാംകൂര്‍ വാണു. വീരമാര്‍ത്താണ്ഡവര്‍മ്മ AD 731അജ്ഞാത നാമ 802ഉദയ മാര്‍ത്താണ്ഡ വര്‍മ്മ 802-830വീരരാമമാര്‍ത്താണ്ഡവര്‍മ്മ 1335-1375ഇരവിവര്‍മ്മ 1375-1382കേരള…
കാവാലം നാരായണപ്പണിക്കര്‍
മലയാളത്തിലെ ആധുനികനാടകവേദിയുടെ ആചാര്യനാണ് കാവാലം നാരായണപണിക്കര്‍. നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.…
കാവ്യശാസ്ത്രം
ഭാരതത്തിലെ പുരാതന വിജ്ഞാനസാഹിത്യത്തിലെ മുഖ്യശാഖയാണ് കാവ്യശാസ്ത്രം. കാവ്യമീമാംസ എന്നും സാഹിത്യശാസ്ത്രം എന്നും പറയാറുണ്ട്. ഭരതമുനിയുടെ കാലത്തു തുടങ്ങി ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിലാണ് ഇന്ത്യയിലെ കാവ്യമീമാംസ വികാസം പ്രാപിച്ചത്. ഗ്രീസിലെ കാവ്യമീമാംസപോലെ അതി പ്രാചീനം. ആധുനിക സാഹിത്യത്ത്വ വിചാരമെന്ന പോലെ ഇതും മറ്റനേകം വിജ്ഞാനശാഖകളോട്…
കാസര്‍ഗോഡ് മലയാളം
കാസര്‍ഗോഡ് ജില്ലയിലും പരിസരങ്ങളിലുമുള്ള മലയാളികള്‍ സംസാരിക്കുന്ന മലയാള ഭാഷാഭേദമാണ് കാസര്‍ഗോഡ് മലയാളം. ഈ ഭാഷാഭേദം ഇന്നത്തെ മാനക മലയാളഭാഷയില്‍ നിന്നും വളരെ വ്യത്യസ്തതകളുള്ളതാണ്. പ്രത്യേകതകള്‍ വാക്കുകളുടെ അവസാനം 'നി' വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി, ബന്നിനി-വന്നു; നിന്നിനി-നിന്നു.തുളുവിലും കന്നടയിലും കാണുന്നതുപോലെ 'വ' എന്ന…
കമല സുരയ്യ
മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യകാരിയായ കമലാ സുരയ്യ (മാര്‍ച്ച് 31, 1934 - മേയ് 31, 2009) കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷില്‍ കമലാദാസ്…